ചെറിയ പെരുന്നാൾ ജയിലിലുള്ളവർക്ക് കുടുംബത്തെ കാണാൻ അവസരമൊരുക്കി ജി.ഡി.ആർ.എഫ്.എ.

ചെറിയ പെരുന്നാൾ ജയിലിലുള്ളവർക്ക് കുടുംബത്തെ കാണാൻ അവസരമൊരുക്കി ജി.ഡി.ആർ.എഫ്.എ.

M
MathrubhumiSource Link
ദുബായ് : ചെറിയ പെരുന്നാൾ ദിനത്തിൽ അൽ അവീറിലെ നിയമലംഘകരുടെ താമസകേന്ദ്രത്തിലുള്ളവർക്ക് കാരുണ്യത്തിന്റെ സ്പർശമായി ദുബായ് താമസ, കുടിയേറ്റ വകുപ്പിന്റെ (ജി.ഡി.ആർ.എഫ്.എ.) വേറിട്ടൊരു ഉദ്യമം. To advertise here, പെരുന്നാളിൽ പ്രിയപ്പെട്ടവരെ കൺകുളിർക്കെ കാണാനും സംസാരിക്കാനും അന്തേവാസികൾക്ക് അധികൃതർ അവസരമൊരുക്കി. ‘ഈദ് ഹോസ്പിറ്റാലിറ്റി’ എന്ന പേരിൽ നടപ്പാക്കിയ പദ്ധതിയിലൂടെ വിവിധ രാജ്യക്കാരായ ഒട്ടേറെ പേർക്കാണ് തങ്ങളുടെ കുടുംബങ്ങളുമായി വീഡിയോ കോളിൽ സംസാരിക്കാൻ സൗകര്യം ലഭിച്ചത്. പെരുന്നാൾ പോലെയുള്ള ആഘോഷവേളകളിൽ കുടുംബത്തിന്റെ സാന്നിധ്യം ഏറ്റവും കൂടുതൽ കൊതിക്കുന്നവരാണ് ഇവിടുത്തെ അന്തേവാസികൾ. അവരുടെ ഈ മാനസികാവസ്ഥ മനസ്സിലാക്കിയാണ് ജി.ഡി.ആർ.എഫ്.എ. പ്രത്യേക വീഡിയോ കോൾ സൗകര്യം ഏർപ്പെടുത്തിയത്. നേരിൽ കാണുന്ന പ്രതീതിയിൽ പ്രിയപ്പെട്ടവരോട് ഈദ് ആശംസകൾ പങ്കുവെക്കാൻ ഇതിലൂടെ അവർക്ക് കഴിഞ്ഞു. കൂടാതെ, നാട്ടിലേക്ക് വിളിക്കാൻ സൗജന്യ മൊബൈൽ ഫോൺ കാർഡുകളും അധികൃതർ വിതരണം ചെയ്തു. പ്രിയപ്പെട്ടവരിൽനിന്ന് അകലെയാണെന്നുള്ള വിഷമം മറന്ന് ഹൃദയങ്ങൾ തമ്മിൽ അടുത്ത വൈകാരിക നിമിഷങ്ങൾക്കാണ് ഈദ് ദിനം സാക്ഷ്യം വഹിച്ചത്. ഒറ്റപ്പെടലിന്റെ വേദന കുറയ്ക്കാനും കുടുംബബന്ധങ്ങളുടെ മൂല്യം ഊട്ടിയുറപ്പിക്കാനും ലക്ഷ്യമിട്ടുള്ള ഈ പദ്ധതി, അന്തേവാസികൾക്ക് പകർന്നുനൽകിയ ആശ്വാസവും സന്തോഷവും ചെറുതല്ല. സമൂഹത്തിലെ എല്ലാ തുറകളിലുള്ളവരിലേക്കും കാരുണ്യവും സ്നേഹവും എത്തിക്കാനുള്ള ദുബായ് ഭരണകൂടത്തിന്റെ പ്രതിജ്ഞാബദ്ധതയുടെ നേർക്കാഴ്ചയാവുകയാണ് ഈ ഹൃദയസ്പർശിയായ ഇടപെടൽ. Published: 23 Mar 2026, 01:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചെറിയ പെരുന്നാൾ ജയിലിലുള്ളവർക്ക് കുടുംബത്തെ കാണാൻ അവസരമൊരുക… | Boolokam