ചെറിയപെരുന്നാൾ ആശംസകളറിയിച്ച് ജോബ് മൈക്കിൾ

ചെറിയപെരുന്നാൾ ആശംസകളറിയിച്ച് ജോബ് മൈക്കിൾ

M
MathrubhumiSource Link
ചങ്ങനാശ്ശേരി : നിയോജകമണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി അഡ്വ.ജോബ് മൈക്കിൾ ചെറിയപെരുന്നാൾ ആശംസയറിയിച്ച് വിവിധ ദേവാലയങ്ങളിലെത്തി. പായിപ്പാട്, തെങ്ങണ, പൂതൂർപള്ളി, പഴയപള്ളി, തുടങ്ങിയ മുസ്‌ലിം ദേവാലയങ്ങളിലെത്തി വിശ്വാസികൾക്ക് ആശംസയറിയിച്ചു. ഇവിടെയെല്ലാം ഹൃദ്യമായ സ്വീകരണമാണ് സ്ഥാനാർഥിക്ക് ലഭിച്ചത്. മതനേതാക്കളെയും സന്ദർശിച്ച് വോട്ടുറപ്പിച്ചായിരുന്നു ജോബ് മൈക്കിളിന്റെ യാത്ര. തുടർന്ന് പായിപ്പാട് തെങ്ങണ, എന്നീ പ്രദേശങ്ങളിലായി നടന്ന പത്തിലധികം കുടുംബയോഗങ്ങളിലും അദ്ദേഹം പങ്കെടുത്തു. To advertise here, എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി അസംബ്ലി നിയോജകമണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി അഡ്വ.ജോബ് മൈക്കിൾ എം.എൽ.എയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ 21-ന് നടക്കും. വൈകീട്ട് നാലിന് ടി.ബി.റോഡിൽ അരിക്കത്തിൽ (അമൃത തിയേറ്റർ) ഓഡിറ്റോറിയത്തിൽ നടക്കും. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ് ഉദ്‌ഘാടനംചെയ്യും. Published: 21 Mar 2026, 01:33 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചെറിയപെരുന്നാൾ ആശംസകളറിയിച്ച് ജോബ് മൈക്കിൾ — Mathrubhumi |… | Boolokam