ചെറുകിട നിയമലംഘനങ്ങൾ കുറ്റകൃത്യമല്ലാതാകും; ജൻവിശ്വാസ് ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി

ചെറുകിട നിയമലംഘനങ്ങൾ കുറ്റകൃത്യമല്ലാതാകും; ജൻവിശ്വാസ് ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി

M
MathrubhumiSource Link
ന്യൂഡൽഹി: ചെറുകിട നിയമലംഘനങ്ങളെ ക്രിമിനൽ കുറ്റകൃത്യങ്ങളിൽനിന്നൊഴിവാക്കുന്നതും ശിക്ഷ ലഘൂകരിക്കുന്നതും ഉൾപ്പെടെ 79 കേന്ദ്ര നിയമങ്ങളിൽ 784 ഭേദഗതികൾ വരുത്തിക്കൊണ്ടുള്ള ജൻവിശ്വാസ് ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. ഡ്രൈവിങ് ലൈസൻസ് കാലാവധിതീർന്നാലും 30 ദിവസംവരെ ഉപയോഗിക്കാൻ അനുമതി നൽകുന്നത് ഉൾപ്പെടെ മോട്ടോർവാഹന നിയമത്തിൽമാത്രം 20 ഭേദഗതികളുണ്ട്. To advertise here, 784 ഭേദഗതികളിൽ 717 എണ്ണം വ്യാപാരസൗകര്യം വർധിപ്പിക്കാനും 67 എണ്ണം ജനജീവിതം മെച്ചപ്പെടുത്താനുമാണ് കുറ്റവിമുക്തമാക്കുന്നത്. കാലഹരണപ്പെട്ടതും അനാവശ്യമായതുമായ വ്യവസ്ഥകൾ ഒഴിവാക്കി ആയിരത്തിലേറെ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷാവിധികൾ ഏകീകരിക്കാനും ബില്ലിൽ നിർദേശിക്കുന്നു. ജനങ്ങൾക്ക് നീതി ലഭ്യമാക്കുന്നതിനൊപ്പം സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായസംരംഭങ്ങളെ സഹായിക്കാൻകൂടിയാണ് ഈ ബില്ലെന്ന് വാണിജ്യമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. അഴിമതി പ്രോത്സാഹിപ്പിക്കുന്ന ഈ ബിൽ നിയമസംവിധാനത്തെ ദുർബലപ്പെടുത്തുമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. അഴിമതിയും വഞ്ചനയും കോർപ്പറേറ്റുകളുടെ നിയമലംഘനങ്ങളും സാധാരണവത്കരിക്കുന്നതാണ് ബില്ലെന്ന് കോൺഗ്രസ് അംഗം കിരൺകുമാർ റെഡ്ഡി പറഞ്ഞു. ബില്ലവതരണത്തെ എതിർത്ത കോൺഗ്രസ് അംഗം കെ. കാവ്യ കൊണ്ടുവന്ന ഭേദഗതികൾ സഭ വോട്ടിനിട്ട് തള്ളി. Content Highlights: Amendment of 79 central laws with 784 total changes in 2026., Focus on decriminalizing minor offenses to improve ease of doing business., 717 amendments target business facilitation, 67 focus on daily life improvements., Motor Vehicle Act updates include a 30-day grace period for expired licenses., Government claims support for MSMEs, while opposition raises corruption concerns. Published: 02 Apr 2026, 08:58 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചെറുകിട നിയമലംഘനങ്ങൾ കുറ്റകൃത്യമല്ലാതാകും; ജൻവിശ്വാസ് ഭേദഗത… | Boolokam