ചെറുകിട സംരംഭങ്ങൾക്ക് പുതുജീവൻ; ‘ഫുറസ്’ ഡിജിറ്റൽ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു

ചെറുകിട സംരംഭങ്ങൾക്ക് പുതുജീവൻ; ‘ഫുറസ്’ ഡിജിറ്റൽ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു

മസ്കറ്റ് : പ്രാദേശിക ബിസിനസുകളും ചെറുകിട-ഇടത്തരം സംരംഭങ്ങളും (SME) കൂടുതൽ സജീവമാക്കുന്നതിനായി ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി ‘ഫുറസ്’ എന്ന പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. അതോറിറ്റിക്ക് കീഴിലുള്ള വിവിധ കമ്പനികളിലെ നിക്ഷേപാവസരങ്ങളും കരാറുകളും ഏകോപിതമായി സംരംഭകരിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. സാമ്പത്തിക കാര്യ മന്ത്രി ഡോ. ഖമീസ് ബിൻ സെയ്ഫ് ബിൻ ഹമൂദ് അൽ ജബ്രി പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയിൽ സ്വകാര്യ മേഖലയുടെയും സംരംഭകരുടെയും പങ്കാളിത്തം വർധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. To advertise here, ‘ഫുറസ്’ പ്ലാറ്റ്‌ഫോം ആരംഭിച്ചതോടെ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുമായി ബന്ധമുള്ള എല്ലാ സ്ഥാപനങ്ങളിലെ ടെണ്ടറുകളും കരാർ അവസരങ്ങളും ഒരൊറ്റ ഡിജിറ്റൽ വേദിയിൽ ലഭ്യമാകും. ഇത് നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനൊപ്പം സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കും. കൂടാതെ, ഒമാനി സംരംഭകരെയും വിതരണക്കാരെയും വലിയ നിക്ഷേപ പദ്ധതികളിൽ പങ്കാളികളാക്കുന്നതിനും വിതരണ ശൃംഖലയിലെ പ്രധാന ഘടകങ്ങളാക്കി ഉയർത്തുന്നതിനും ഈ പ്ലാറ്റ്‌ഫോം സഹായകരമാകും. പ്രാദേശിക ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും മുൻഗണന നൽകുന്നതിലൂടെ ആഭ്യന്തര സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ദീർഘകാല ലക്ഷ്യം Content Highlights: Launch of the Furas digital platform by the Oman Investment Authority., Centralized access to tenders and contracts for SMEs and local suppliers., Promoting transparency and efficiency in investment procedures., Strengthening the domestic economy by prioritizing local products and services., Increasing private sector participation in major investment projects. Published: 22 Apr 2026, 11:51 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചെറുകിട സംരംഭങ്ങൾക്ക് പുതുജീവൻ; ‘ഫുറസ്’ ഡിജിറ്റൽ പ്ലാറ്റ്‌ഫ… | Boolokam