ചെറുകോലിന് കുടിനീർ വേണം...

ചെറുകോലിന് കുടിനീർ വേണം...

കോഴഞ്ചേരി: ജില്ലയിൽ ഏറ്റവുമധികം കുടിവെള്ള ക്ഷാമം നേരിടുന്ന സ്ഥലമായി ചെറുകോൽ ഗ്രാമപ്പഞ്ചായത്തിലെ ഉയർന്നതും താഴ്ന്നതുമായ പ്രദേശങ്ങൾ മാറി. ചെറുകോൽ പഞ്ചായത്തിലെ പുതമണ്ണിൽ പമ്പാനദിയിൽ സ്ഥാപിചിച്ചിരിക്കുന്ന ഇൻടേക്ക് വെല്ലിൽ നിന്നുമാണ് ചെറുകോൽ, നാരങ്ങാനം പഞ്ചായത്തുകളിലേക്ക് കണമുക്ക് ബൂസ്റ്റർ പമ്പ്ഹൗസിലേക്ക് വെള്ളം എത്തിച്ച് ബ്ലീച്ചിങ്ങ് പൗഡർ കലർത്തി പമ്പ് ചെയ്യുന്നത്. To advertise here, കണമുക്ക്, നാരങ്ങാനം, കച്ചേരിപ്പടി, കാട്ടൂർപേട്ട, കൊന്നയ്ക്കമല, കോട്ടപ്പാറമല തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് പമ്പ് ചെയ്യാനായി പുതമൺ ടാങ്കിൽ നിന്നും ബൂസ്റ്റർ പമ്പിലേക്ക് മൂന്നരലക്ഷം ലിറ്റർ വെള്ളം പമ്പ് ചെയ്യുവാനുളള സംവിധാനമേ നിലവിലുള്ളൂ. ഈ രണ്ട് പഞ്ചായത്തുകളിമായി 2022 വരെ 1200 കണക്ഷൻ മാത്രമായിരുന്നങ്കിൽ ഇപ്പോൾ അത് എണ്ണായിരമായി വർധിച്ചു. ഈ വർധന താങ്ങുവാനുള്ള ശേഷി ഇല്ലാതെ വന്നതും ജൽജീവന് വേണ്ടി പൈപ്പുകളുടെ എണ്ണം വർധിപ്പിച്ചതും ജലക്ഷാമത്തിന് കാരണമാകുന്നു. ജലക്ഷാമത്തിൽ വലഞ്ഞ് രണ്ട് പഞ്ചായത്തുകൾ ചെറുകോൽ പഞ്ചായത്തിലെ പുതമൺ പമ്പ് ഹൗസിൽ നിന്നുമാണ് ചെറുകോൽ, നാരങ്ങാനം പഞ്ചായത്തുകളിലേക്ക് വെള്ളം പമ്പ് ചെയ്യുന്നത്. പുതമൺ പമ്പ് പൗസിൽ നിന്നും ദിവസേന മുടക്കമില്ലാതെ വെള്ളം പമ്പ് ചെയ്യുന്നുവെങ്കിലും ഇത് ഫലപ്രദമായി ജനങ്ങളിലേക്ക് എത്താൻ ഒരു സംവിധാനവും ഇതുവരെ കൈക്കൊണ്ടിട്ടില്ല. മണിയാർ ഡാമിന്റെ അറ്റകുറ്റപ്പണികൾക്കായി ഷട്ടർ അടച്ചത് മൂലം കനാലിൽ കൂടി വെള്ളം എത്താത്തതിനാൽ ഈ കടുത്തവേനൽ കാലത്ത് ഗുരുതരമായ പ്രശ്നമാണ് നാട്ടുകാർ നേരിടുന്നത്. ടാങ്കർ വെള്ളത്തിനും വില വർധിച്ചു പി.ഐ.പി. കനാലിൽ വെള്ളം ഒഴുകിയെത്തിയിരുന്ന കാലത്ത് 2000 ലിറ്റർ വെള്ളത്തിന് 500 രൂപയായിരുന്നു. കനാലിൽ വെള്ളം ഒഴുക്കുന്നതും തടഞ്ഞു.ഇതുമൂലം ലോറിയിൽ വെള്ളമിറക്കുന്നവർ വെള്ളം ശേഖരിച്ചിരുന്ന കിളിയാനിക്കൽ, അയിരൂർ പഞ്ചായത്തിലെ കാഞ്ഞീറ്റുകരയിലെ കിണർ എന്നിവയിൽ വെള്ളം ഇല്ലാത്തതും കനാലിന്റെ ഇരുവശങ്ങളിലെ താമസക്കാരുടെ കിണറുകൾ വറ്റിയതും മൂലം റാന്നിയിൽനിന്നും വെള്ളം ശേഖരിച്ച് വരുന്ന ടാങ്കർ ലോറികൾ 2000 ലിറ്റർ വെള്ളത്തിന് 900 രൂപ വരെയാണ് വാങ്ങുന്നത്. കൊന്നയ്ക്കമലയിൽ കുടിവെള്ളം അപൂർവ വസ്തു ചെറുകോൽ പഞ്ചായത്തിലെ 11-ാം വാർഡിൽ പെട്ട കൊന്നയ്ക്കമലയിലാണ് ഏറ്റവുമധികം ജലക്ഷാമം അനുഭവപ്പെടുന്നത്. 2022 ൽ ജൽ ജീവൻ പദ്ധതിക്കായി പൈപ്പിടുന്നതിന് പഴയ സംവിധാനത്തിലെ പൈപ്പുകൾ 2022 ൽ നീക്കം ചെയ്തു. അന്നുമുതൽ കൊന്നയ്ക്കമലയിലെ 20 കുടുംബങ്ങൾ താമസിക്കുന്ന നഗറിലെ വീടുകളിലും സമീപത്തെ 60 ഓളം വീടുകളിലും വെള്ളം കിട്ടാക്കനിയായി. കൊന്നയ്ക്കമല നഗറിലെ താമസക്കാരും വലിയ വില നൽകിയാണ് വെള്ളം ഇറക്കുന്നത്. ഇതിനായി ടാങ്കുകളും വീപ്പകളും വിലകൊടുത്ത് വാങ്ങിയാണ് വെള്ളം ശേഖരിച്ച് വയ്ക്കുന്നത്. 2000 ലിറ്റർ വെള്ളം വീട്ടാവശ്യത്തിനായി മാത്രം ഉപയോഗിച്ചാൽ ഒന്നരയാഴ്ചയോളം ഉപയോഗിക്കാൻ സാധിക്കും. കുളിക്കാനും വസ്ത്രം അലക്കാനും ഇവർ കഴിഞ്ഞ നാലുവർഷമായി വേനൽക്കാലത്ത് രണ്ട് കിലോമീറ്ററോളം നടന്ന് പമ്പാനദിയെയാണ് ആശ്രയിക്കുന്നത്. ജൽജീവൻ പദ്ധതി എന്ന് സാക്ഷാത്കരിക്കും ജൽജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി വയലത്തലയിൽ എം.എൽ.എ. ഫണ്ടിൽ നിന്നും പണം അനുവദിച്ച് സ്ഥലം കണ്ടെത്തി ഇവിടെ ജൽജീവൻ പൈപ്പുകൾ ഇറക്കിയിട്ടിരിക്കുന്നതല്ലാതെ ഒരു നടപടിയും ഇനിയും തുടങ്ങിയിട്ടില്ല. 8000 കണക്ഷൻ രണ്ട് പഞ്ചായത്തുകളിലായി വരുന്ന പദ്ധതിക്ക് നിലവിലെ പുതമൺ പമ്പ്ഹൗസിൽ നിന്നും ബൂസ്റ്റർ പമ്പിലേക്ക് എത്തുന്ന വെള്ളം മതിയാകില്ല.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചെറുകോലിന് കുടിനീർ വേണം... — Mathrubhumi | Boolokam | Boolokam