ചെറുവള്ളി ദേവീക്ഷേത്രത്തിൽ ഉത്സവം കൊടിയേറി

ചെറുവള്ളി ദേവീക്ഷേത്രത്തിൽ ഉത്സവം കൊടിയേറി

M
MathrubhumiSource Link
ചെറുവള്ളി : ദേവീക്ഷേത്രത്തിൽ മീനപ്പൂര ഉത്സവത്തിന് കൊടിയേറി. ഉണ്ണികൃഷ്ണൻനമ്പൂതിരിയും മേൽശാന്തി മുഖ്യപ്പുറത്തില്ലം ശ്രീവത്സൻനമ്പൂതിരിയും കാർമികത്വം വഹിച്ചു. ചൊവ്വാഴ്ച 10.30 ശ്രീബലി, 6.30 പിന്നൽ തിരുവാതിര, 7.00 വീരനാട്യം, 8.00 സക്ഷമ കലാഞ്ജലിയുടെ കരോക്കെ ഗാനമേള, 9.00 സംഗീതാർച്ചന എന്നിവയാണ് പരിപാടികൾ. 30-ന് 12.30 ഉത്സവബലിദർശനം, മഹാപ്രസാദമൂട്ട്, സംഗീതസദസ്സ്‌, 5.30 തിരുവുഴിച്ചിൽ, 6.45 നാട്യാമൃതം, 8.00 പൂരംഇടി, 8.45 കൈകൊട്ടിക്കളി, 9.00 കൊച്ചിൻ മൻസൂറിന്റെ സ്മൃതിലയം, 11.00 കുരുതി. 31-നാണ് ആറാട്ടുത്സവം. To advertise here, നിഴൽക്കുത്ത് കഥകളി നാളെ : ബുധനാഴ്ച രണ്ടിന് പകലരങ്ങിൽ നിഴൽക്കുത്ത് കഥകളി. പൊൻകുന്നം പുതിയകാവ് ക്ഷേത്രത്തിലെ കഥകളി വിദ്യാലയമായ നാട്യമണ്ഡലമാണ് മേജർസെറ്റ് കഥകളി നടത്തുന്നതെന്ന് ഡയറക്ടർ മീനടം ഉണ്ണികൃഷ്ണൻ പറഞ്ഞു. കുടമാളൂർ ദേവീവിലാസം കഥകളിയോഗമാണ് കളിയോഗം. കലാമണ്ഡലം ഭാഗ്യനാഥ് ദുര്യോധനനായി വേഷമിടും. അഭിനവ് അശോക്, കലാമണ്ഡലം ഹരി ആർ.നായർ, ചാത്തന്നൂർ കൊച്ചുനാരായണപിള്ള, കലാമണ്ഡലം അനിൽകുമാർ, കലാമണ്ഡലം മയ്യനാട് രാജീവൻ, നാട്യമണ്ഡല പ്രതിഭകളായ കൃഷ്ണനന്ദ, അമൃതവർഷിണി, ഗൗരിനന്ദ എന്നിവരാണ് അരങ്ങിൽ. സഹോദരിമാരാണ് കൃഷ്ണനന്ദയും ഗൗരിനന്ദയും. ചെറുവള്ളി കാരന്താനത്ത് ഹരിശ്ചന്ദ്രലാലിന്റെയും സുമിത എം.മോഹനന്റെയും മക്കളാണിവർ. കൃഷ്ണനന്ദ മണികണ്ഠനായും ഗൗരിനന്ദ ശ്രീകൃഷ്ണനായുമാണ് അരങ്ങിലെത്തുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചെറുവള്ളി ദേവീക്ഷേത്രത്തിൽ ഉത്സവം കൊടിയേറി — Mathrubhumi |… | Boolokam