ചെറുവൈപ്പ് ചെമ്പൂഴി ധർമശാസ്താ ക്ഷേത്രോത്സവത്തിന് കൊടിേയറി

ചെറുവൈപ്പ് ചെമ്പൂഴി ധർമശാസ്താ ക്ഷേത്രോത്സവത്തിന് കൊടിേയറി

M
MathrubhumiSource Link
ചെറായി : ചെറുവൈപ്പ് വിജ്ഞാനദായിനി സഭ ചെമ്പൂഴി ധർമശാസ്താ ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിന് ക്ഷേത്രം തന്ത്രി അയ്യമ്പിള്ളി സത്യപാലൻ തന്ത്രി കൊടിയേറ്റി. മേൽശാന്തി പ്രശാന്ത് കുമാർ സഹകാർമികത്വം വഹിച്ചു. 7-ന് ആറാട്ടോടെ സമാപിക്കും. To advertise here, വ്യാഴാഴ്ച രാവിലെ 11-ന് കളഭാഭിഷേകം. രാത്രി 7-ന് തെക്കുംഭാഗം താലം, 8-ന് നാടൻപാട്ടുകൾ. 3-ന് രാവിലെ 11-ന് കളഭാഭിഷേകം, രാത്രി 7-ന് കിഴക്കുംഭാഗം താലം, വിളക്കിനെഴുന്നള്ളിപ്പ്, 8-ന് കഥാപ്രസംഗം. 4-ന് രാവിലെ 11-ന് കളഭാഭിഷേകം, രാത്രി 7-ന് വടക്കുംഭാഗം താലം, രാത്രി 8-ന് കുറത്തിയാട്ടം. 5-ന് രാവിലെ 11.30-ന് ഉത്സവബലിദർശനം. ദീപാരാധനയ്ക്ക് ശേഷം പുഷ്പാഭിഷേകം, രാത്രി 8-ന് പ്രാദേശിക കലാവിരുന്ന്. 6-ന് പള്ളിവേട്ട ഉത്സവം. രാവിലെ ആറു മുതൽ 7.15 വരെ ധർമശാസ്താവിങ്കൽ വിശേഷാൽ അഭിഷേകം, നാഗദൈവങ്ങൾക്ക് നൂറും പാലും, മലനായാടിക്ക് കലശം, വൈകിട്ട് നാലിന് പകൽപ്പൂരം, രാത്രി 10.30-ന് പള്ളിവേട്ട. 7-ന് ആറാട്ട്. വൈകീട്ട് 4-ന് ആറാട്ടുബലി, 6.30-ന് ആറാട്ട്, രാത്രി 9-ന് കലംപൂജ, തുടർന്ന് മഹാഗുരുതിയോടെ ഉത്സവം സമാപിക്കും. ചടങ്ങുകൾക്ക് സഭാ പ്രസിഡന്റ് പി.എൻ. സുരേഷ്, സെക്രട്ടറി വി.കെ. സിന്തപ്പൻ, ഖജാൻജി വി.എസ്. ഷൺമുഖൻ, ഉത്സവാഘോഷ കമ്മിറ്റി കൺവീനർ കെ.ടി. ആനന്ദൻ എന്നിവർ നേതൃത്വം നൽകി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചെറുവൈപ്പ് ചെമ്പൂഴി ധർമശാസ്താ ക്ഷേത്രോത്സവത്തിന് കൊടിേയറി —… | Boolokam