ഓപ്പൺ എഐ പുതിയ ജിപിടി-5.4 മിനി, നാനോ എഐ മോഡലുകൾ പുറത്തിറക്കി. ഭാരമേറിയ ജോലികൾ ചെയ്യുന്നതിനായി നിർമിച്ച വേഗമേറിയതും ചെലവു കുറഞ്ഞതുമായ മോഡലുകളാണിവ. ഫ്ലാഗ്ഷിപ്പ് മോഡലായ ജിപിടി-5.4-ന്റെ സവിശേഷതകളും ഈ മോഡലുകളിൽ ലഭ്യമാവും. To advertise here, കോഡിങ്, റീസണിങ്, മൾട്ടിമോഡൽ അണ്ടർസ്റ്റാൻഡിങ്, ടൂൾ ഉപയോഗം എന്നിവയിൽ ജിപിടി-5. മിനിയേക്കാൾ മികവുള്ളതായിരിക്കും ജിപിടി-5.4 മിനി; ഒപ്പം രണ്ടിരട്ടിയിലധികം വേഗതയുമുണ്ട്. ബെഞ്ച്മാർക്കുകളിൽ, ജിപിടി-5.4-ന് തുല്യമായ പ്രകടനം ഇത് കാഴ്ചവെക്കുന്നുണ്ട്. കോഡിങ് ജോലികൾക്ക് ഏറ്റവും മികച്ച ഓപ്ഷനുകളിലൊന്നായി ഇതിനെ ആശ്രയിക്കാനാവും. ഈ മാസം ആദ്യമാണ് സങ്കീർണമായ റീസണിങ് കഴിവുകളുള്ള ജിപിടി-5.4 പുറത്തിറക്കിയത്. എഐ അധിഷ്ഠിത ജോലികളിൽ വേഗത ആവശ്യപ്പെടുന്ന മേഖലകൾക്ക് വേണ്ടിയാണ് പുതിയ മോഡലുകൾ നിർമിച്ചിരിക്കുന്നത്. പെട്ടെന്ന് പ്രതികരിക്കേണ്ട കോഡിങ് അസിസ്റ്റന്റുകൾ, സമാന്തരമായി ജോലികൾ പൂർത്തിയാക്കുന്ന സബ് ഏജന്റുകൾ, സ്ക്രീൻഷോട്ടുകൾ വിശകലനം ചെയ്യുന്ന കമ്പ്യൂട്ടർ-യൂസ് സിസ്റ്റങ്ങൾ, തത്സമയം ചിത്രങ്ങളെ വിശകലനം ചെയ്യുന്ന മൾട്ടിമോഡൽ ആപ്ലിക്കേഷനുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. എപിഐ (API), കോഡക്സ്, ചാറ്റ് ജിപിടി എന്നിവയിൽ ജിപിടി-5.4 മിനി ലഭ്യമാണ്. ചാറ്റ് ജിപിടിയിൽ, '+' മെനുവിലെ 'തിങ്കിങ്' ഓപ്ഷൻ വഴി സൗജന്യ ഉപഭോക്താക്കൾക്കും 'ഗോ' ഉപഭോക്താക്കൾക്കും ഇത് ലഭ്യമാണ്. മറ്റ് ഉപഭോക്താക്കൾക്ക് പരിധി കഴിഞ്ഞാലുള്ള ബാക്കപ്പായി ഇത് ഉപയോഗിക്കാം. ജിപിടി-5.4 നാനോ എപിഐ വഴി മാത്രമേ ലഭ്യമാകൂ. Content Highlights: OpenAI, GPT-5.4 Mini, GPT-5.4 Nano, Artificial Intelligence, AI Models, Coding AI, GPT-5.4 features, ChatGPT Updates, Tech News Malayalam, API, Multimodal Understanding. Published: 18 Mar 2026, 02:53 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ചെലവ് കുറവ്, ശക്തി കൂടുതൽ; ജിപിടി 5.4 മിനി, നാനോ മോഡലുകൾ പുറത്തിറക്കി ഓപ്പൺ എഐ
M
MathrubhumiSource Link
about 2 months ago