Auto Desk Last Updated: 28 March 2026, 10:22 AM IST അഞ്ചു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ഉറപ്പുനല്‍കുന്ന ചട്ടം ചുമത്താത്തതിനെതിരേ ഉന്നതോദ്യോഗസ്ഥര്‍ക്കു പരാതി ലഭിച്ചിട്ടുണ്ട്. ഉത്സവപ്പറമ്പുകളിലെത്തുന്ന ഇടിവണ്ടികളിലൊന്ന്. കൊട്ടാരക്കര: ഉത്സവഘോഷയാത്രകളെ തീവ്ര ശബ്ദ-വെളിച്ച സംവിധാനങ്ങളാൽ പ്രകമ്പനംകൊള്ളിക്കുന്ന ഡി.ജെ. വാഹനങ്ങൾക്കെതിരേയും ശബ്ദമലിനീകരണത്തിനെതിരേയും നടപടികൾ വരുന്നു. ഇതുസംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവികൾക്കു നിർദേശം നൽകി. എസെൻസ് ഗ്ലോബൽ-സൈലൻസ് ദ നോയിസ് കാംപെയ്‌നിന്റെ ഭാഗമായി എഴുകോൺ സ്വദേശി എ.എസ്.മനു നൽകിയ പരാതിയിലാണ് നടപടി. To advertise here, പരീക്ഷക്കാലത്ത് വിദ്യാർഥികളുടെ പഠനാന്തരീക്ഷം തകർക്കുന്ന രീതിയിലുള്ള ഉച്ചഭാഷിണി ഉപയോഗത്തിനെതിരേ കർശന നടപടി വേണമെന്നാവശ്യപ്പെട്ടുള്ള പരാതിയിലാണ് പോലീസ് മേധാവി ഇടപെട്ടിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ സബ് ഡിവിഷണൽ പോലീസ് ഓഫീസർമാർക്കും അന്വേഷണത്തിനും തുടർനടപടികൾക്കും ഡി.ജി.പി. നിർദേശം നൽകി. നിയമലംഘകരുടെ ഉച്ചഭാഷിണികളും മറ്റു ശബ്ദോപകരണങ്ങളും പിടിച്ചെടുക്കാൻ പോലീസിനും റവന്യൂ അധികാരികൾക്കും അധികാരം നൽകും. ഗുരുതരമായ നിയമലംഘനങ്ങളിൽ പരിസ്ഥിതിസംരക്ഷണ നിയമം(ഇ.പി.എ. 1986) പ്രകാരം ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യും. അന്യസംസ്ഥാനങ്ങളിൽനിന്ന് ഡി.ജെ. വാഹനങ്ങൾ ഉത്സവത്തിന് ഡി.ജെ. സംവിധാനമുള്ള 'ഇടിവണ്ടി'കൾ എത്തിക്കുന്നതിൽ വലിയ മത്സരമാണു നടക്കുന്നത്. കഴിഞ്ഞ ദിവസം കൊട്ടാരക്കരയ്ക്കു സമീപം നടന്ന ക്ഷേത്രോത്സവത്തിൽ കർണാടകയിൽനിന്നും തമിഴ്‌നാട്ടിൽനിന്നുമുള്ള ഇടിവണ്ടികളാെണത്തിയത്. എഴുകോണിൽ, ഉയർന്ന ശബ്ദസംവിധാനമുള്ള നാല് ഡി.ജെ. ലോറികൾ പിടികൂടിയെങ്കിലും പോലീസ് ഈടാക്കിയത് 1,000 രൂപ പിഴ മാത്രമാണ്. അഞ്ചു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ഉറപ്പുനൽകുന്ന ചട്ടം ചുമത്താത്തതിനെതിരേ ഉന്നതോദ്യോഗസ്ഥർക്കു പരാതി ലഭിച്ചിട്ടുണ്ട്. ഡി.ജെ. വാഹനങ്ങളുടെ ശബ്ദതീവ്രതയിൽ കുഴഞ്ഞുവീണ വയോധികൻ കിടപ്പിലായെന്നും പരാതിയുണ്ട്. രൂപമാറ്റം വരുത്തിയ വാഹനങ്ങൾ പിടിച്ചെടുക്കാൻ മോട്ടോർവാഹന വകുപ്പിനും അധികാരമുണ്ട്. എം.വി.എ. ചട്ടപ്രകാരം 10,000 രൂപ പിഴയീടാക്കാനും കഴിയും. കൊല്ലം റൂറൽ ജില്ലയിൽ ശബ്ദമലിനീകരണത്തിനെതിരേ കർശന നടപടിക്കു നിർദേശം നൽകിയതായി ജില്ലാ പോലീസ് മേധാവി ടി.കെ.വിഷ്ണുപ്രദീപ് പറഞ്ഞു. Content Highlights: DGP ordered district police chiefs to take action against illegal DJ vehicles., Police and Revenue authorities empowered to seize sound equipment., Criminal cases to be registered under the Environment Protection Act 1986., Motor Vehicle Department to penalize modified vehicles used for events., Initiative stems from public complaints regarding student disturbance and health issues. Published: 28 Mar 2026, 10:22 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ചെവിപൊട്ടുന്ന ശബ്ദം, കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകൾ; 'ഡി.ജെ വണ്ടി'കൾക്കെതിരേ നടപടിയുമായി പോലീസ്
M
MathrubhumiSource Link
about 1 month ago