പത്തിരിപ്പാല : മണ്ണൂർ പഞ്ചായത്തിലെ ചേറുമ്പാലയിൽ 150 ടൺ നെല്ല് ചാക്കുകളിലാക്കി സംഭരണം കാത്ത് കിടക്കുന്നു. മാനം കറുത്താൽ ആശങ്കയിലായി കർഷകർ. കൊയ്ത്ത് കഴിഞ്ഞ് ഒന്നരമാസമായിട്ടും നെല്ല് സംഭരിക്കാൻ നടപടിയില്ലെന്ന് കർഷകർ. ചേറുമ്പാല പാടശേഖരസമിതിയിലെ 60 കർഷകരാണ് നെല്ല് ഉണക്കി ചാക്കുകളിലാക്കി സംഭരണക്കാരെ കാത്തിരിക്കുന്നത്. To advertise here, സംഭരണം വൈകിപ്പിക്കുന്നത് മില്ലുകളാണെന്നാണ് കർഷകർ പറയുന്നത്. ചേറുമ്പാല മലയോര മേഖലയായതിനാൽ ചാക്കിലാക്കിയ നെല്ലിനും വേണം കാവൽ. കാട്ടുപന്നികളും മയിലുകളും നെല്ല് തേടിയെത്തും. ഏക്കറിന് 40,000 രൂപ ചെലവാക്കിയാണ് വിള കൊയ്തതെന്ന് കർഷകർ. വായ്പയെടുത്തും സ്വർണം പണയം വെച്ചും വിളയിറക്കിയ കർഷകൻ വിള കൊയ്തതപ്പോൾ അത് സംഭരിക്കാൻ സംവിധാനമില്ല. ചാക്കിലാക്കിയ നെല്ല് സൂക്ഷിക്കാൻ സ്ഥലമില്ലാതെ പറമ്പിലും പാടത്തുമാണ് നെല്ല് സൂക്ഷിച്ചിട്ടുള്ളത്. നെല്ലിന്റെ ഗുണനിലവാരം പരിശോധിക്കാൻ മില്ലുകാരെത്തിയില്ല. യന്ത്രസഹായത്തോടെ നെല്ല് വൃത്തിയാക്കിയവരിൽനിന്നും രണ്ടുകിലോ വീതം കുറയ്ക്കുമെന്ന് മില്ലുടമകൾ. സംഭരിക്കാൻ കാലതാമസം വരുമ്പോൾ നെല്ലിന്റെ തൂക്കവും കുറയും. വായ്പ അടയ്ക്കാനും പണയമെടുക്കാനും വഴിയില്ലാത്ത കർഷകർ കിട്ടിയ വിലയ്ക്ക് സ്വകാര്യ മില്ലുടമകൾക്ക് നെല്ല് വിൽക്കാൻ നിർബന്ധിതരാകുന്നുവെന്നും കർഷകർ പരാതിപ്പെട്ടു. സംഭരണത്തിലെ അനിശ്ചിതത്വം നീക്കണമെന്നും അടിയന്തിരമായി നെല്ല് സംരഭരിക്കണമെന്നും പാടശേഖരസമിതി കൺവീനർ കെ. രാധാകൃഷ്ണൻ, കർഷകരായ കെ.ബി. ഗോപാലകൃഷ്ണൻ, വി.സി. പ്രസന്ന എന്നിവർ ആവശ്യപ്പെട്ടു. സൂക്ഷിക്കാനിടമില്ലാതെ പാടത്തും പറമ്പിലും സൂക്ഷിച്ചിരിക്കുന്ന നെല്ലിൽ മഴകൂടി പെയ്താൽ കർഷകർ കൂടുതൽ ദുരിതത്തിലാകും. Published: 15 Mar 2026, 03:22 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ചേറുമ്പാലയിൽ സംഭരിക്കാതെ 150 ടൺ നെല്ല്
M
MathrubhumiSource Link
about 2 months ago