ചേറ്റുകുണ്ട് : ചേറ്റുകുണ്ട് മീത്തൽ വീട് തറവാട് വയനാട്ടുകുലവൻ തെയ്യംകെട്ടിന്‍റെ ആവശ്യത്തിന് കൃഷി ചെയ്ത പച്ചക്കറി വിളവെടുത്തു. പള്ളിക്കര കൃഷിഭവന്റെ സഹായത്തോടെ മാതൃസമിതിയുടെ നേതൃത്വത്തിൽ തറവാട്ടിന് സമീപം ഒരേക്കർ വയലിൽ മൂന്നര മാസം മുൻപാണ് പച്ചക്കറി കൃഷിയിറക്കിയത്. To advertise here, തെയ്യംകെട്ട് ആഘോഷ കമ്മിറ്റിയും നാട്ടുകാരും തൊട്ടടുത്ത അങ്കണവാടിയിലെ കുട്ടികളും ജീവനക്കാരും വിളവെടുപ്പുത്സവത്തിൽ പങ്കെടുത്തു. മത്തൻ, കുമ്പളം, വെള്ളരി, വെണ്ട, പച്ചമുളക് തുടങ്ങിയവയാണ് വിളവെടുത്തത്. നവീൻകുമാർ കീക്കാൻ, വിനോദ് ചിത്താരി കടപ്പുറം എന്നിവർക്കായിരുന്നു കൃഷിയുടെ പരിപാലന ചുമതല. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭന വിളവെടുപ്പ് ഉദ്ഘാടനംചെയ്തു. ആഘോഷ കമ്മിറ്റി ചെയർമാൻ ഉദയമംഗലം സുകുമാരൻ അധ്യക്ഷനായി. വാർഡ് അംഗം പി. അബ്ബാസ്, പള്ളിക്കര കൃഷി ഓഫീസർ പി.വി. ജലേശൻ, സി. ബാബു, കെ. ഭാസ്കരൻ, സുകുമാരൻ ചേറ്റുകുണ്ട്, പി. രാജൻ, പ്രേംകുമാർ മീത്തൽ, കൃഷ്ണൻ ചട്ടഞ്ചാൽ, ടി.കെ. പ്രദപ്‌കുമാർ, പി. സുനിത, തുടങ്ങിയവർ സംസാരിച്ചു. ഏപ്രിൽ ഏഴിന് തുടങ്ങി ഒൻപതിന് തെയ്യം കെട്ട് അവസാനിക്കും. Published: 28 Mar 2026, 02:44 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ചേറ്റുകുണ്ട് മീത്തൽവീട് തറവാട് തെയ്യംകെട്ട്: പച്ചക്കറി വിളവെടുത്തു
M
MathrubhumiSource Link
about 1 month ago