ചേർത്തല : ചേർത്തല കാർത്ത്യായനി ദേവീക്ഷേത്രത്തിലെ പൂരോത്സവത്തിന്റെ ഭാഗമായുള്ള ആയില്യം പടയണി ഞായറാഴ്ച രാത്രി നടത്തും. പൂരോത്സവത്തിന്റെ ഭാഗമായി അഞ്ചുദിവസം പടയണിയുണ്ടെങ്കിലും ഏറെ പേരും പെരുമയുമുള്ളത് ആയില്യം പടയണിക്കാണ്. ഉത്സവത്തിന്റെ പ്രധാന താന്ത്രികച്ചടങ്ങായ ഉത്സവബലിയും ഉത്സവബലിദർശനവും ഞായറാഴ്ചയാണ്. To advertise here, ആയില്യംപടയണി ഞായറാഴ്ച രാത്രി 11-ന് കുറുപ്പംകുളങ്ങര പതിയാവീട്ടിൽനിന്ന് തുടങ്ങും. തപ്പുമേളത്തിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ, നൂറുകണക്കിനു ഭക്തർ താളത്തിൽ പാട്ടുംപാടി ആർത്തുതിമർത്ത് തുള്ളി ക്ഷേത്രത്തിലേക്കെത്തും. പുലർച്ചെ മൂന്നോടെ പടയണി ക്ഷേത്രത്തിലെത്തും. തുടർന്ന്, ചൂട്ടുപടയണി അരങ്ങേറും. ചേർത്തല ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ അഞ്ചാം ദിവസം മാത്രമാണ് ഉത്സവബലി നടത്തുന്നത്. കൊടിയേറ്റുദിവസവും ഉത്സവത്തിന്റെ അവസാനദിവസവും ഒഴികെ, മറ്റെല്ലാ ദിവസവും ഇവിടെ രാവിലെയും വൈകീട്ടും ആറാട്ടുണ്ട്. മറ്റുദിവസങ്ങളിൽ രാവിലെയുള്ള ആറാട്ട്, ക്ഷേത്രത്തിൽനിന്ന് അകലെയുള്ള കുളങ്ങളിലാണ്. എന്നാൽ, അഞ്ചാം ഉത്സവദിനത്തിൽ ആറാട്ട്, തൊട്ടടുത്ത പള്ളിക്കുളത്തിലാണ്. ഞായറാഴ്ച രാവിലെ 11-ന്, ഉത്സവബലിക്കുള്ള പാണി കൊട്ടും. പകൽ ഒന്നിന് ഉത്സവബലി ദർശനം. . 31-നാണ് ചേർത്തലപ്പൂരം. ഉത്രം ആറാട്ടുദിനമായ ഏപ്രിൽ ഒന്നിന് ഉത്സവം കൊടിയിറങ്ങും. Published: 28 Mar 2026, 02:21 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ചേർത്തല പൂരം: ആയില്യം പടയണിയും ഉത്സവബലിയും നാളെ
M
MathrubhumiSource Link
about 1 month ago