ചേർത്തല പൂരത്തിനു കൊടിയേറി; ‘കാളി കുള’ത്തിലുമായി

ചേർത്തല പൂരത്തിനു കൊടിയേറി; ‘കാളി കുള’ത്തിലുമായി

M
MathrubhumiSource Link
ചേർത്തല : ചേർത്തല കാർത്ത്യായനി ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ പൂരോത്സവത്തിന് ബുധനാഴ്ച രാത്രി എട്ടേകാലോടെ കൊടിയേറി. ദേവീനാമ ജപങ്ങളുടെയും വായ്ക്കുരവകളുടെയും വാദ്യമേളങ്ങളുടെയും നിറവിൽ, ക്ഷേത്രംതന്ത്രി പുലിയന്നൂർ മന ഹരിനാരായണൻ നമ്പൂതിരിപ്പാടാണ് ഉത്സവത്തിനു കൊടിയേറ്റിയത്. കൊടിയേറ്റ് ദർശിക്കാൻ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ബുധനാഴ്ച പകൽ നടത്തിയ കൊടിയേറ്റ് സദ്യയിൽ ആയിരങ്ങൾ പങ്കെടുത്തു. അഖിലഭാരത അയ്യപ്പസേവാ സംഘം ടെംപിൾ സൗത്ത് യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു കൊടിയേറ്റ് സദ്യ. To advertise here, കൊടിയേറ്റുകഴിഞ്ഞ ഉടൻ ദേവി ആറാട്ടിനായി കാളികുളത്തിലേക്ക് എഴുന്നള്ളി. ചേർത്തല പൂരത്തിനു കൊടിയേറിയാൽ, ‘കാളി കുള’ത്തിലുമാകുമെന്ന ചൊല്ല് കരപ്പുറത്ത് ഏറെ പ്രചാരമുള്ളതാണ്. ഉത്സവത്തിനു കൊടിയേറിയാൽ ഉടൻ ദേവി, കാളികുളത്തിലേക്ക് ആറാട്ടിനു പോകുന്നതുകൊണ്ടു മാത്രമല്ല ഈ ചൊല്ലുണ്ടായത്. ഉത്സവത്തിന്റെ ആദ്യദിവസവും അവസാനദിവസവും ഒഴികെ, മറ്റ് ആറുദിവസങ്ങളിലും ദേവിക്ക്‌ രാവിലെയും വൈകീട്ടും ആറാട്ടുണ്ട്. രാവിലെയുള്ള ആറാട്ടാകട്ടെ വ്യത്യസ്ത കുളങ്ങളിലാണ്. കൊടിയേറ്റുദിനമൊഴികെ മറ്റെല്ലാ ദിവസങ്ങളിലും രാത്രിയുള്ള ആറാട്ട് പള്ളിക്കുളത്തിലാണ്. ക്ഷേത്രോത്സവങ്ങളിൽ സാധാരണ ആറാട്ട് നടത്തുന്നത് ഉത്സവ സമാപനത്തിനാണ്. ചേർത്തല താലൂക്ക് എൻ.എസ്.എസ്. യൂണിയൻ വക ഉത്സവദിനമായ വ്യാഴാഴ്ച രാവിലെ ആറാട്ട് പുറപ്പാട്, 11-ന് ആറാട്ട് വരവ്, പകൽ 12.30-ന് പ്രസാദമൂട്ട്, വൈകുന്നേരം 4.30-ന് കാഴ്ചശ്രീബലി, കിഴക്കൂട്ട് അനിയൻമാരാരുടെയും സംഘത്തിന്റെയും മേജർസെറ്റ് പഞ്ചാരിമേളം, രാത്രി എട്ടിന് ഡോ. പ്രശാന്ത് വർമയുടെ മാനസജപലഹരി, എന്നിവയുണ്ടാകും. പ്രസിദ്ധമായ ആയില്യം പടയണി 29-നാണ്. Published: 26 Mar 2026, 02:11 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചേർത്തല പൂരത്തിനു കൊടിയേറി; ‘കാളി കുള’ത്തിലുമായി — Mathrubh… | Boolokam