ചേർത്തല പൂരോത്സവം: പടയണിക്ക് ഇന്ന് തുടക്കമാകും

ചേർത്തല പൂരോത്സവം: പടയണിക്ക് ഇന്ന് തുടക്കമാകും

M
MathrubhumiSource Link
ചേർത്തല : ചേർത്തല കാർത്ത്യായനി ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള പടയണികൾക്ക് വെള്ളിയാഴ്ച തുടക്കമാകും. വെള്ളിയാഴ്ച മുതൽ യഥാക്രമം, ഗണപതി പടയണി, സരസ്വതി പടയണി, ആയില്യം പടയണി, മകം പടയണി, പൂരം പടയണി എന്നിവ അരങ്ങേറും. പടയണി തുടങ്ങുന്നതോടെ ഉത്സവത്തിന്റെ കൊഴുപ്പും ആഹ്‌ളാദവും ഏറും. അഞ്ച് ദിവസം പടയണിയുണ്ടെങ്കിലും ഏറെ പേരുംപെരുമയുമുള്ളത് ആയില്യം പടയണിക്കാണ്. 29-ന് രാത്രി 11.30-നു കുറുപ്പംകുളങ്ങര പതിയാവീട്ടിൽനിന്നാണ് ആയില്യം പടയണി പുറപ്പെടുന്നത്. പുലർച്ചെ മൂന്നോടെയുള്ള ആയില്യം പടയണിവരവും ഏറെ പ്രസിദ്ധമാണ്. 31-നാണ് ചേർത്തല പൂരം. To advertise here, ചേർത്തല താലൂക്ക് എൻ.എസ്.എസ്. യൂണിയൻ വക ഉത്സവദിനമായ വ്യാഴാഴ്ച വൈകുന്നേരം നടത്തിയ കാഴ്ചശ്രീബലിയ്ക്ക് കിഴക്കൂട്ട് അനിയൻമാരാരും സംഘവും അവതരിപ്പിച്ച മേജർസെറ്റ് പഞ്ചാരിമേളം അകമ്പടിയായി. രാത്രി ഡോ. പ്രശാന്ത് വർമയുടെ മാനസജപലഹരിയുമുണ്ടായിരുന്നു. Published: 27 Mar 2026, 02:16 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചേർത്തല പൂരോത്സവം: പടയണിക്ക് ഇന്ന് തുടക്കമാകും — Mathrubhum… | Boolokam