ചേർത്തലയ്ക്ക് ഇന്നു പൂരം;കരപ്പുറമാകെ ഉത്സവലഹരിയിൽ

ചേർത്തലയ്ക്ക് ഇന്നു പൂരം;കരപ്പുറമാകെ ഉത്സവലഹരിയിൽ

M
MathrubhumiSource Link
ചേർത്തല : ചേർത്തല കാർത്ത്യായനി ദേവീക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൂരോത്സവം ചൊവ്വാഴ്ച അരങ്ങേറും. പൂരത്തിന്റെ പ്രധാന ചടങ്ങായ പൂരം വേലതുള്ളൽ വൈകുന്നേരം നാലിന് തെക്കേത്തെരുവിൽനിന്ന് തുടങ്ങും. തെക്ക് ചേരുവാരം വക പൂരോത്സവദിനമായ ചൊവ്വാഴ്ച പുലർച്ചെ നാലിന് തൃപ്പൂരദർശനം തുടങ്ങും. നൂറുകണക്കിനു ഭക്തർ പുലർച്ചെ തൃപ്പൂരദർശനത്തിനായി ക്ഷേത്രസന്നിധിയിൽ എത്തും. രാവിലെ ആറിന് തൃപ്പൂരക്കുളത്തിലേക്ക് ആറാട്ട് പുറപ്പെടും. To advertise here, 11.30-ന് ആറാട്ട് വരവ്, വൈകുന്നേരം 4.15-ന് പുല്ലാങ്കുഴൽ കച്ചേരി, രാത്രി ഏഴിന് പൂരം വേലവരവ്‌, തുടർന്ന് അന്നം കുമ്പിടീക്കൽ. തുടർന്ന് പള്ളിക്കുളത്തിലേക്ക് ആറാട്ട് പുറപ്പാട്, രാത്രി എട്ടിന് പിന്നണിഗായിക ദുർഗാ വിശ്വനാഥിന്റെ അമൃത തരംഗിണി, 11-ന് പള്ളിവേട്ട. നാലിന് ചൂട്ടുപടയണി, പൂരം കൈമാറൽ എന്നിവ നടത്തും. വടക്ക് ചേരുവാരം വക മകം ഉത്സവത്തിന്റെ ഭാഗമായി തിങ്കളാഴ്ച നടന്ന മകം വേലതുള്ളലിൽ ആയിരങ്ങൾ പങ്കാളികളായി. തിങ്കളാഴ്ച വൈകുന്നേരം നാലോടെ തിരുമല ക്ഷേത്രത്തിനു സമീപമുള്ള കുഡുംബി സേവാസംഘം 158-ാം നമ്പർ ശാഖ വക മഹാദേവക്ഷേത്രസന്നിധിയിൽനിന്നു തുടങ്ങിയ വേലതുള്ളൽ, രാത്രി എട്ടോടെയാണ് ക്ഷേത്രത്തിലെത്തിയത്. തുടർന്ന്, ക്ഷേത്രനടയിൽ അന്നം കുമ്പിടീക്കൽ ചടങ്ങും നടത്തി. ഏപ്രിൽ ഒന്നിന് ഉത്രം ആറാട്ടോടെ പൂരം ഉത്സവം കൊടിയിറങ്ങും. ബുധനാഴ്ച വൈകുന്നേരം മൂന്നിന് വടക്കുഭാഗത്തേക്ക്‌ പറയ്ക്കെഴുന്നള്ളിപ്പ്, ഏഴിന് പറവരവ്, തുടർന്ന് കൊടിയിറക്ക്, ആറാട്ട് പുറപ്പാട്, 8.30-ന് ഭജൻസ്, തുടർന്ന് ആറാട്ട് വരവ്, എതിരേൽപ്പ്, വലിയകാണിക്ക എന്നിവയും നടത്തും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചേർത്തലയ്ക്ക് ഇന്നു പൂരം;കരപ്പുറമാകെ ഉത്സവലഹരിയിൽ — Mathrub… | Boolokam