ചേർപ്പുങ്കൽ : പൊതുതിരഞ്ഞെടുപ്പ് മറയാക്കി ചേർപ്പുങ്കലിൽ തിരക്കേറിയ ഹൈവേയ്ക്കരികിൽ സർക്കാർ സ്ഥലമെന്ന് ബോർഡ് സ്ഥാപിച്ചിരുന്ന 40 സെന്റോളം സ്ഥലവും തോടും കൈയേറി മറച്ചുകെട്ടി മണ്ണിട്ടുനികത്തുന്നു. ഏറ്റുമാനൂർ-പൂഞ്ഞാർ ഹൈവേയിൽ ചേർപ്പുങ്കൽ ഇൻഡ്യാർ റബ്ബർ ഫാക്ടറിക്കും ചേർപ്പുങ്കൽ ഹൈവേ ജങ്‌ഷനും മധ്യേയുള്ള ചകിണിത്തോടിന്റെ പാലത്തോടുചേർന്നുള്ള ഭാഗമാണ് മണ്ണിട്ട് നികത്തുന്നത്. To advertise here, വളഞ്ഞൊഴുകുന്ന ചകിണിത്തോട് ദിശമാറ്റി വെട്ടിയശേഷം 2015-ൽ ഇവിടം കൈയേറി മണ്ണിട്ട് നികത്താൻ തുടങ്ങിയിരുന്നെങ്കിലും നാട്ടുകാരുടെ പരാതിയുടെയും വാർത്തകളേയും തുടർന്ന് ആർ.ഡി.ഒ. സ്ഥലം സന്ദർശിച്ച് കൈയേറ്റവും നികത്തലും നിർത്തിവെപ്പിച്ചിരുന്നു. ഇവിടം സർക്കാർ ഭൂമിയാണന്ന് 2015-ൽ പാലാ ആർ.ഡി.ഒ. യുടെ നിർദേശപ്രകാരം സർവേവകുപ്പ് സ്ഥലം അളന്ന് കണ്ടെത്തി. അതിർത്തിക്കല്ലിടുകയും ചെയ്തു. തോടും സ്ഥലവും അടക്കം 40 സെന്റിലേറെ കൈയേറിയതായി ആർ.ഡി.ഒ.യ്ക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. റവന്യൂവകുപ്പിന്റെ കണ്ടെത്തലിനെത്തുടർന്ന് ആർ.ഡി.ഒ. ഈ റിപ്പോർട്ട് മുത്തോലി പഞ്ചായത്തിന് കൈമാറി. ആർ.ഡി.ഒ.യുടെ റിപ്പോർട്ട് പ്രകാരം മുത്തോലി പഞ്ചായത്ത് ഇത് സർക്കാർ ഭൂമിയാണന്ന് ഹൈവേയ്ക്കരികിൽ ബോർഡും സ്ഥാപിച്ചു. ഈ ബോർഡും അതിർത്തിക്കല്ലുകളുമൊക്കെ പിഴുതെറിഞ്ഞശേഷം ഹൈവേയ്ക്കരികിൽ സർക്കാർ ഭൂമിയുടെ മുൻവശം മറച്ചുകെട്ടിയശേഷമാണ് ഇവിടം മണ്ണിട്ട് ഇപ്പോൾ നികത്തികൊണ്ടിരിക്കുന്നത്. 2015-ൽ ദിശമാറ്റി കൈയേറിയ ചകിണിത്തോടിന്റെ വളഞ്ഞൊഴുകിയ ഭാഗമുൾപ്പടെ ഇപ്പോൾ പൂർണമായി നികത്തി തോടിനപ്പുറമുളള സ്വകാര്യഭൂമിയോട് ചേർത്തു. Published: 26 Mar 2026, 02:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ചേർപ്പുങ്കലിൽ സർക്കാർഭൂമി കൈയേറി നികത്തുന്നു
M
MathrubhumiSource Link
about 2 months ago