ചേർപ്പുങ്കൽ പഴയ റോഡ് റീ ടാർ ചെയ്തു

ചേർപ്പുങ്കൽ പഴയ റോഡ് റീ ടാർ ചെയ്തു

M
MathrubhumiSource Link
ചേർപ്പുങ്കൽ : പൂഞ്ഞാർ ഏറ്റുമാനൂർ സംസ്ഥാനപാതയിൽ ചേർപ്പുങ്കൽ പഴയ റോഡ് റീ ടാർ ചെയ്തു. പഴയ റോഡ് തകർന്നുകിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായിരുന്നു. ചകിണി പാലത്തിന് സമീപമായിരുന്നു ഏറ്റവും ദുർഘടമായി കിടന്നിരുന്നത്. നന്നാക്കുന്നതിനുള്ള നടപടികൾ ആയിട്ടില്ല എന്നുകാണിച്ച് മാതൃഭൂമി ജനുവരി നാലിന് വാർത്ത നൽകിയിരുന്നു. കോട്ടയത്തുനിന്നും വരുന്ന ബസുകൾ വൺവേ സംവിധാനത്തിലൂടെ ചേർപ്പുകൾ പഴയ റോഡിലൂടെയാണ് കടന്നുപോകുന്നത്. തിരക്കുള്ള സമയങ്ങളിൽ ഹൈവേ ഒഴിവാക്കി വാഹനങ്ങൾ ഇതുവഴിയാണ് കടന്നുപോകുന്നത്. പൊട്ടിപ്പൊളിഞ്ഞ റോഡ് മൂലം ഗതാഗതക്കുരുക്കും രൂക്ഷമായിരുന്നു. റോഡ് റീ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കിയതിൽ പ്രദേശവാസികൾ സംതൃപ്തി പ്രകടിപ്പിച്ചു. To advertise here, Published: 18 Mar 2026, 02:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചേർപ്പുങ്കൽ പഴയ റോഡ് റീ ടാർ ചെയ്തു — Mathrubhumi | Boolokam | Boolokam