കൊച്ചി: എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ രണ്ടാം പ്ലാറ്റ്‌ഫോമിൽ പുനരുദ്ധാരണ ജോലികൾ നടക്കുന്നതിനാൽ മാർച്ച് 17 മുതൽ 26 വരെ ചില ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കി. എം.ജി.ആർ. ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടുന്ന എം.ജി.ആർ. ചെന്നൈ-ആലപ്പുഴ ഡെയിലി എക്‌സ്പ്രസ് (22639) 25 വരെ 30 മിനിറ്റ് വൈകിയോടും. ഭാഗികമായി റദ്ദാക്കിയ ട്രെയിനുകളുടെ വിശദാംശങ്ങൾ താഴെ: To advertise here, പാലക്കാട്-എറണാകുളം മെമു (66609): 18 മുതൽ 26 വരെ പാലക്കാടുനിന്ന് രാവിലെ 7.20-ന് പുറപ്പെടുന്ന ട്രെയിൻ ആലുവയിൽ യാത്ര അവസാനിപ്പിക്കും. ഈ ദിവസങ്ങളിൽ ആലുവയ്ക്കും-എറണാകുളത്തിനും ഇടയിൽ സർവീസ് നടത്തില്ല. എറണാകുളം-പാലക്കാട് മെമു (66610): മാർച്ച് 18 മുതൽ 26 വരെ എറണാകുളം ജങ്ഷനിൽനിന്ന് ഉച്ചയ്ക്ക് 2.45-ന് പുറപ്പെടേണ്ട ട്രെയിൻ ആലുവയിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുക. ഗുരുവായൂർ-എറണാകുളം പാസഞ്ചർ (56317): 17 മുതൽ 26 വരെ ഗുരുവായൂരിൽനിന്ന് ഉച്ചയ്ക്ക് 1.25-ന് പുറപ്പെടുന്ന ട്രെയിൻ ഇടപ്പള്ളിയിൽ സർവീസ് അവസാനിപ്പിക്കും. കൊല്ലം-എറണാകുളം മെമു: 17 മുതൽ 26 വരെ കൊല്ലം ജങ്ഷനിൽനിന്ന് രാവിലെ 5.55-ന് പുറപ്പെടുന്ന ട്രെയിൻ തൃപ്പൂണിത്തുറയിൽ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ് (16304): 17 മുതൽ 26 വരെ തിരുവനന്തപുരം സെൻട്രലിൽനിന്ന് വൈകീട്ട് 5.45-ന് പുറപ്പെടുന്ന ട്രെയിൻ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എക്‌സ്പ്രസ് (16305): 17 മുതൽ 26 വരെ എറണാകുളം ജങ്ഷനിൽ നിന്ന് രാവിലെ 6-ന് പുറപ്പെടേണ്ട ട്രെയിൻ ആലുവയിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുക. എറണാകുളത്തിനും ആലുവയ്ക്കും ഇടയിൽ സർവീസ് നടത്തില്ല. Content Highlights: Platform maintenance work at Ernakulam Junction starting March 17., Partial cancellation and schedule adjustments for multiple trains until March 26., Palakkad-Ernakulam MEMU to terminate at Aluva., Specific changes for Vanchinad Express and Intercity Express., Passengers advised to check updated timings before travel. Published: 17 Mar 2026, 04:28 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ചൊവ്വാഴ്ച മുതൽ എറണാകുളം സൗത്തിൽ ട്രെയിൻ ഗതാഗത നിയന്ത്രണം, ചില സർവീസുകൾ ഭാഗികമായി റദ്ദാക്കി
M
MathrubhumiSource Link
about 2 months ago