ചൊവ്വാഴ്ച വൈകീട്ട് മുതൽ മദ്യശാലകൾ അടഞ്ഞുകിടക്കും; രണ്ടുദിവസത്തേക്ക് കേരളത്തിൽ ഡ്രൈ ഡേ

ചൊവ്വാഴ്ച വൈകീട്ട് മുതൽ മദ്യശാലകൾ അടഞ്ഞുകിടക്കും; രണ്ടുദിവസത്തേക്ക് കേരളത്തിൽ ഡ്രൈ ഡേ

M
MathrubhumiSource Link
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നതിനാൽ രണ്ടുദിവസത്തേക്ക് കേരളത്തിൽ മദ്യവിൽപ്പനയുണ്ടാകില്ല. ചൊവ്വാഴ്ച വൈകീട്ട് മുതൽ വോട്ടെടുപ്പ് അവസാനിക്കുന്ന വ്യാഴാഴ്ച വൈകീട്ടുവരെയാണ് മദ്യവിൽപ്പനയ്ക്ക് നിരോധനമുള്ളത്. മേയ് നാലിന് വോട്ടെണ്ണൽ ദിനത്തിലും മദ്യവിൽപ്പനയുണ്ടാകില്ല. To advertise here, ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ് സമയം അവസാനിക്കുന്നതിന് 48 മണിക്കൂർ മുൻപ് മുതൽ 'ഡ്രൈ ഡേ' ഉത്തരവ് നിലവിൽവരും. അതിനാൽ ചൊവ്വാഴ്ച വൈകീട്ട് ഏഴുമണി മുതൽ കേരളത്തിലെ മദ്യശാലകൾ അടഞ്ഞുകിടക്കും. ബുധനാഴ്ചയും തുറക്കില്ല. ഇനി വ്യാഴാഴ്ച വൈകീട്ട് വോട്ടെടുപ്പ് അവസാനിച്ച് ശേഷം മാത്രമാകും മദ്യവിൽപ്പനശാലകൾ പ്രവർത്തനം ആരംഭിക്കുക. ഏതെങ്കിലും മണ്ഡലങ്ങളിലോ പോളിങ് ബൂത്തുകളിലോ റീപോളിങ് ആവശ്യമായാൽ റീപോളിങ് നടക്കുന്ന ദിവസം ആ മേഖലകളിലും ഡ്രൈ ഡേയായിരിക്കും. വോട്ടെണ്ണൽ ദിനമായ മേയ് നാലിനും കേരളത്തിൽ മദ്യശാലകൾ പ്രവർത്തിക്കില്ല. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 135C പ്രകാരം, വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് മുതൽ യാതൊരുവിധ ലഹരിപദാർത്ഥങ്ങളും വിൽക്കാനോ വിതരണം ചെയ്യാനോ പാടില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. മദ്യഷാപ്പുകൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ക്ലബ്ബുകൾ തുടങ്ങി മദ്യം വിളമ്പുന്ന എല്ലാ സ്ഥാപനങ്ങൾക്കും ഈ നിരോധനം ബാധകമാണ്. സ്റ്റാർ ഹോട്ടലുകൾക്കും ക്ലബ്ബുകൾക്കും മറ്റ് പ്രത്യേക ലൈസൻസുള്ള സ്ഥാപനങ്ങൾക്കും ഈ ദിവസങ്ങളിൽ മദ്യം വിളമ്പാൻ അനുവാദമുണ്ടാകില്ല. വ്യക്തികൾ മദ്യം സംഭരിച്ചുവെക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള നിയമവിരുദ്ധമായ മദ്യക്കടത്ത് തടയാൻ അതിർത്തികളിൽ കർശന പരിശോധന നടത്തും. എക്‌സൈസ് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ എക്‌സൈസ് കമ്മീഷണർക്കും പോലീസിനും നിർദ്ദേശം നൽകിയതായും അറിയിച്ചിരുന്നു. Content Highlights: Total ban on alcohol sales for 48 hours before polling concludes., Dry day enforced from Tuesday evening until Thursday evening in 2026., Prohibition applies to all licensed venues including star hotels and clubs., Strict border checks to prevent illegal liquor smuggling., Alcohol sales also prohibited on vote counting day, May 4, 2026. Published: 07 Apr 2026, 11:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചൊവ്വാഴ്ച വൈകീട്ട് മുതൽ മദ്യശാലകൾ അടഞ്ഞുകിടക്കും; രണ്ടുദിവസ… | Boolokam