ചോദ്യപ്പേപ്പറിന് പകരം ഇ-മെയിൽ; പരീക്ഷാ ഹാളിൽ ആശയക്കുഴപ്പം, അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

ചോദ്യപ്പേപ്പറിന് പകരം ഇ-മെയിൽ; പരീക്ഷാ ഹാളിൽ ആശയക്കുഴപ്പം, അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

M
MathrubhumiSource Link
തിരുവനന്തപുരം: ഒൻപതാം ക്ലാസ് പരീക്ഷയ്ക്ക് അച്ചടിച്ച ചോദ്യക്കടലാസിനു പകരം ഇ-മെയിൽ വഴി നൽകിയതായി പരാതി. കോഴിക്കോട് ജില്ലയിലെ സ്കൂളിലാണ് സംഭവം. പ്രശ്നം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് വിശദമായ അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകിയെ മന്ത്രി വി. ശിവൻകുട്ടി ചുമതലപ്പെടുത്തി. പരീക്ഷാഹാളിൽ വിദ്യാർഥികൾക്ക് ചോദ്യപ്പേപ്പർ നൽകിയിരുന്നില്ല. തുടർന്ന്, ഇ-മെയിൽ അയച്ചുകൊടുത്ത ചോദ്യപ്പേപ്പർ വായിച്ചുകൊടുത്തശേഷം വിദ്യാർഥികളോട് ഉത്തരമെഴുതാൻ ആവശ്യപ്പെടാനായിരുന്നു അധ്യാപകർക്ക് മുകളിൽനിന്നു ലഭിച്ച നിർദേശം. ഇതു വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ പ്രതിസന്ധിയിലാക്കി. മൊത്തം ആശയക്കുഴപ്പത്തിലായതോടെ വ്യാപകമായി പരാതി ഉയർന്നു. മുഴുവൻ മാർക്കിനുള്ള ചോദ്യങ്ങളും ഉണ്ടായിരുന്നില്ലെന്നും പരാതിയുണ്ട്. ഇതേത്തുടർന്നാണ് വിദ്യാഭ്യാസമന്ത്രിയുടെ ഇടപെടൽ. സംസ്ഥാനത്തെ മറ്റെല്ലാ സ്കൂളുകളിലും പരീക്ഷ സുഗമമായി നടന്നിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. To advertise here, Content Highlights: Investigation ordered into a school exam paper distribution issue in Kozhikode. Published: 25 Mar 2026, 08:15 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!