ചോമ്പാല : ചോമ്പാൽ എൽ.പി. സ്കൂൾ 127-ാം വാർഷികം പ്രശസ്ത സാഹിത്യകാരൻ വീരാൻകുട്ടി ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.കെ. ഷൈലേഷ് അധ്യക്ഷനായി. To advertise here, എം.ബി.ബി.എസ്. എംഡി കരസ്ഥമാക്കിയ ശ്രേയ ശ്രീധരൻ, നീരജ ഡി., അനാമിക എം.എം. എന്നീ പൂർവ വിദ്യാർഥികളെയും വിദ്യാലയത്തിൽനിന്ന് എൽ.എസ്.എസ്. കരസ്ഥമാക്കിയ അനൈൻ സി., അഥർവ് പി., സുഹൈൽ പി., ശിവദേവ്, ശിവദർശ് എന്നിവരെയും ഭാരത് സേവക് സമാജ് ദേശീയ അവാർഡ് കരസ്ഥമാക്കിയ പ്രേംജിത്ത് ചോമ്പാലയെയും ചോമ്പാല എ.ഇ.ഒ സപ്ന ജൂലിയറ്റ് ആദരിച്ചു. സുരേഷ് ബാബു, പ്രധാനാധ്യാപകൻ സി. ഷിമിത്ത്, മാനേജർ നാരായണൻ നമ്പ്യാർ, എ.ടി. ശ്രീധരൻ, യതീഷ് സി. തുടങ്ങിയവർ സംസാരിച്ചു. Published: 07 Apr 2026, 03:25 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ചോമ്പാല എൽ.പി. സ്കൂൾ 127-ാം വാർഷികം ആഘോഷിച്ചു
M
MathrubhumiSource Link
about 1 month ago