ചോറ്റാനിക്കര സാഫല്യം ഫ്ലാറ്റ് 2.27 കോടി രൂപ മുടക്കി പുനർനിർമിക്കും

ചോറ്റാനിക്കര സാഫല്യം ഫ്ലാറ്റ് 2.27 കോടി രൂപ മുടക്കി പുനർനിർമിക്കും

M
MathrubhumiSource Link
ചോറ്റാനിക്കര : താമസ യോഗ്യമല്ലാതായ ചോറ്റാനിക്കര സാഫല്യം ഫ്ലാറ്റ് ഹൗസിങ് ബോർഡ് 2.27 കോടി രൂപ മുടക്കി പുനർനിർമിക്കും. ഗ്രാമപ്പഞ്ചായത്ത് 2013-ൽ ഭൂരഹിത- ഭവനരഹിതരായവരെ പാർപ്പിക്കുന്നതിന് വേണ്ടി വെട്ടിക്കൽ കത്തനാരു ചിറയ്ക്ക് സമീപം വാങ്ങിയ 33.5 സെൻറ് സ്ഥലത്ത് ഹൗസിങ് ബോർഡ് 24 കുടുംബങ്ങൾക്ക് 2016-ൽ ഫ്ലാറ്റ് നിർമിച്ചുനൽകി. ഫ്ലാറ്റ് പിന്നീട് താമസ യോഗ്യമല്ലാതാവുകയും ഇവിടെ താമസിച്ചിരുന്നവർ പരാതി നൽകുകയും ചെയ്തു. To advertise here, തൃശ്ശൂർ എൻജിനിയറിങ് കോളേജ് നടത്തിയ പഠനത്തിനു ശേഷം ഫ്ലാറ്റ് താമസയോഗ്യമല്ല എന്ന റിപ്പോർട്ടിൻമേൽ 2024-ൽ അവിടെ താമസിച്ചിരുന്നവരെ പഞ്ചായത്ത് 5000 രൂപ പ്രതിമാസ വാടക നൽകി മാറ്റി പാർപ്പിച്ചു. ഹൗസിങ് ബോർഡ് ഫ്ലാറ്റ് പുനർനിർമിച്ച് നൽകണമെന്ന് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടങ്കിലും അവർ അതിന് തയ്യാറായില്ല. ചോറ്റാനിക്കര ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ബോർഡിന് എതിരേ ഹൈക്കോടതിയിൽ കേസ് നൽകി. തുടർന്നാണ് ചോറ്റാനിക്കര ഗ്രാമപ്പഞ്ചായത്തിന്റെ സ്ഥലത്ത് 2.27 കോടി രൂപ ചെലവഴിച്ച് ഹൗസിങ് ബോർഡ് തന്നെ ഫ്ലാറ്റ് പണിയാം എന്ന് സമ്മതിച്ച് ഉത്തരവായത്. ചൊവ്വാഴ്ച ഹൗസിങ് ബോർഡ് എക്സിക്യുട്ടീവ് എൻജിനിയർ കെ.പി. വിജയൻ, പ്ലാൻ സൂപ്രണ്ട് സി.ജി അജിത് കുമാർ എന്നിവർ ഫ്ലാറ്റ് പ്രദേശം സന്ദർശിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് രാജു മറ്റത്തിൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ജോൺസൺ തോമസ്, പഞ്ചായത്ത് സെക്രട്ടറി ബീഗം സൈന എന്നിവരും ഒപ്പമുണ്ടായിരുന്നു. Published: 18 Mar 2026, 02:45 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചോറ്റാനിക്കര സാഫല്യം ഫ്ലാറ്റ് 2.27 കോടി രൂപ മുടക്കി പുനർനിർ… | Boolokam