ചോർച്ച മാറാതെ മോരാംഗലം തടയണ ചിറകെട്ടി സംരക്ഷിച്ച്‌ കർഷകർ

ചോർച്ച മാറാതെ മോരാംഗലം തടയണ ചിറകെട്ടി സംരക്ഷിച്ച്‌ കർഷകർ

M
MathrubhumiSource Link
മടിക്കൈ : മടിക്കൈ മോരാംഗലം ചാലിന് പണിത തടയണയുടെ ചോർച്ച പരിഹരിച്ചില്ല. 10 വർഷമായി ഓരോ വർഷവും കർഷകർ താത്‌കാലിക ചിറകെട്ടിയാണ് കൃഷിക്ക്‌ ചെറിയതോതിൽ വെള്ളം ഉപയോഗിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് യഥേഷ്ടം നെല്ല് വിളഞ്ഞ വയലുകളിപ്പോൾ മറ്റ് കൃഷികൾക്ക് വഴിമാറി. To advertise here, തടയണക്ക് യഥാസമയം അറ്റകുറ്റപ്പണികൾ നടക്കാത്തത് കർഷകർക്ക് ദുരിതമായി മാറി. ചോർച്ചമൂലം വെള്ളം കെട്ടിനിർത്താനാകുന്നില്ല. ചാലിന് മൈനർ ഇറിഗേഷനാണ് തടയണ പണിതത്. മോരാംഗലം മുതൽ കക്കോത്ത് വയലുവരെ 100 ഓളം ഏക്കർ സ്ഥലത്ത്‌ ആവശ്യത്തിന് വെള്ളം കിട്ടുന്നില്ല. തടയണക്ക് 15 മീറ്റർ അകലെയാണ് താത്കാലിക മൺചിറ ഒരുക്കിയത്. ചാലിന് ക്രോസ്ബാർ കം ബ്രിഡ്ജ്‌ വേണമെന്ന ആവശ്യം ശക്തമാകുന്നു. 20 മീറ്ററോളം വീതിയുള്ള ചാലിന് ഗതാഗതസൗകര്യത്തോടുകൂടിയ ക്രോസ്ബാർ കം ബ്രിഡ്ജ് വേണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിച്ചില്ല. പൂത്തക്കാൽ ടൗണിൽനിന്ന്‌ തടയണക്ക് സമീപംവരെ ടാർ റോഡ് വന്നുചേരുന്നു. ചാലിന് പാലം വന്നാൽ 200 മീറ്റർ ദൂരെ കോളിക്കുന്ന് ടാർ റോഡ് വന്നുചേരുന്നു. കാഞ്ഞങ്ങാട്ടുനിന്ന് എരിക്കുളംവഴി മലയോര പ്രദേശത്തേക്ക് എളുപ്പവഴിയായും ഓർക്കോൽ വയനാട്ട് കുലവൻ തെയ്യംകെട്ടിന് തടയണമുതൽ കോളിക്കുന്ന് ടാർ റോഡ് വരെ ആഘോഷ കമ്മിറ്റി താത്കാലിക റോഡ് പണിതിരുന്നു. മണ്ണിട്ട് റോഡ് ഉയർത്തിയില്ലെങ്കിൽ മഴക്കാലത്ത് വെള്ളത്തിൽ മുങ്ങും. കോളിക്കുന്ന് പൂത്തക്കാൽ ഭാഗത്തേക്കുള്ള കാൽനടയാത്രയും മുടങ്ങും. മോരാംഗലം തടയണ ഷട്ടർ ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾക്ക് ഏഴ് ലക്ഷം രൂപ അനുവദിച്ചു. തടയണയിൽ വെള്ളം കുറഞ്ഞാൽ പൂർത്തിയാക്കുമെന്ന് മടിക്കൈ ലേബർ കോൺട്രാക്ട്‌ സൊസൈറ്റി പ്രസിഡൻറ്‌ എം. കുഞ്ഞമ്പു പറഞ്ഞു. Published: 16 Mar 2026, 03:49 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചോർച്ച മാറാതെ മോരാംഗലം തടയണ ചിറകെട്ടി സംരക്ഷിച്ച്‌ കർഷകർ —… | Boolokam