ചോർന്നൊലിച്ച് തലയോലപ്പറമ്പിലെ തപാൽ ഓഫീസ് കെട്ടിടവുംക്വാർട്ടേഴ്‌സുകളും

ചോർന്നൊലിച്ച് തലയോലപ്പറമ്പിലെ തപാൽ ഓഫീസ് കെട്ടിടവുംക്വാർട്ടേഴ്‌സുകളും

M
MathrubhumiSource Link
തലയോലപ്പറമ്പ് : തലയോലപ്പറമ്പ് സെൻട്രൽ ജങ്ഷനിലുള്ള തപാൽ ഓഫീസ് കെട്ടിടവും ക്വാർട്ടേഴ്‌സുകളും ചോർന്നൊലിക്കുന്നു. ക്വാർട്ടേഴ്‌സ് കെട്ടിടങ്ങൾ നിലംപൊത്താറായ അവസ്ഥയിലാണ്. ഏഴ് പതിറ്റാണ്ടിനുമുകളിൽ പഴക്കമുള്ള ക്വാർട്ടേഴ്‌സ് കെട്ടിടങ്ങൾക്കുചുറ്റും കാടുകയറി. മേൽക്കൂര തകർന്ന് ഭിത്തികൾ മുഴുവൻ പൊട്ടി പല സ്ഥലങ്ങളിലും വിണ്ടുകീറിയിട്ടുണ്ട്. To advertise here, ഇതിനോട് ചേർന്നാണ് തലയോലപ്പറമ്പ് ഗവ. യു.പി. സ്‌കൂൾ സ്ഥിതിചെയ്യുന്നത്. കാടിനുള്ളിൽ വിഹരിക്കുന്ന വിഷപ്പാമ്പുകളും മരപ്പട്ടികളും സ്‌കൂളിന് ഭീഷണിയാണ്. പോസ്റ്റ് മാസ്റ്റർ ഉൾപ്പെടെ എട്ടു ജീവനക്കാരാണ് ചോർന്നൊലിക്കുന്ന തപാൽ ഓഫീസിൽ ജോലി ചെയ്യുന്നത്. എല്ലാ രാഷ്ട്രീയകക്ഷികളും വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ സമരം ചെയ്യുന്നത് ഈ പോസ്റ്റ് ഓഫീസിന് മുന്നിലാണ്. എന്നാൽ, പോസ്റ്റോഫീസിന്റെ ദുസ്ഥിതിമാറ്റാൻ ആരെങ്കിലും സമരം ചെയ്യുമോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. Published: 22 Mar 2026, 02:33 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ചോർന്നൊലിച്ച് തലയോലപ്പറമ്പിലെ തപാൽ ഓഫീസ് കെട്ടിടവുംക്വാർട്ട… | Boolokam