ഛത്തീസ്ഗഡിലെ അവസാന നക്സൽ നേതാവ്; പാപ്പാ റാവു കീഴടങ്ങുന്നു, 25 ലക്ഷം വിലയിട്ട തലവൻ

ഛത്തീസ്ഗഡിലെ അവസാന നക്സൽ നേതാവ്; പാപ്പാ റാവു കീഴടങ്ങുന്നു, 25 ലക്ഷം വിലയിട്ട തലവൻ

M
MathrubhumiSource Link
രാജ്പുർ: ഛത്തീസ്ഗഡിൽ മൂന്ന് പതിറ്റാണ്ടോളമായി നക്സൽ പ്രസ്ഥാനത്തിൽ സജീവമായിരുന്ന മുതിർന്ന നേതാവ് പാപ്പാ റാവു സുരക്ഷാ സേനയ്ക്ക് മുന്നിൽ കീഴടങ്ങുമെന്ന് ആഭ്യന്തര മന്ത്രി വിജയ് ശർമ്മ അറിയിച്ചു. രാജ്യത്ത് നിന്ന് ഇടത് തീവ്രവാദം തുടച്ചുനീക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിശ്ചയിച്ച മാർച്ച് 31 എന്ന സമയപരിധിക്ക് ഒരാഴ്ച മുമ്പാണ് ഈ സുപ്രധാന നീക്കം. ഇയാളുടെ കീഴടങ്ങൽ മേഖലയിലെ നക്സൽ പ്രവർത്തനങ്ങൾക്ക് വലിയ തിരിച്ചടിയാകുമെന്നാണ് കരുതപ്പെടുന്നത്. To advertise here, ഏകദേശം 55-നും 60-നും ഇടയിൽ പ്രായമുള്ള പാപ്പാ റാവു 1997-ലാണ് നക്സൽ പ്രസ്ഥാനത്തിൽ ചേർന്നത്. സ്കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച ഇയാൾക്കൊപ്പം  12 മുതൽ 14 മാവോവാദികൾ കൂടി കീഴടങ്ങുമെന്നാണ് വിവരം. ഇവരുടെ  പക്കൽ ആറ് എകെ-47 തോക്കുകൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉണ്ടെന്നും റിപ്പോർട്ടുകളുണ്ട്. നിരവധി വലിയ നക്സൽ ആക്രമണങ്ങളുടെ പ്രധാന സൂത്രധാരനായാണ് ഇയാൾ അറിയപ്പെടുന്നത്. പാപ്പാ റാവുവിനെതിരെ കൊലപാതകം ഉൾപ്പെടെ 45 കേസുകളാണ് നിലവിലുള്ളതെന്ന് ബീജാപുർ ജില്ലാ പോലീസ് സൂപ്രണ്ട് ജിതേന്ദ്ര കുമാർ യാദവ് പറഞ്ഞു. 2010-ൽ 76 ജവാന്മാർ കൊല്ലപ്പെട്ട താഡ്മെറ്റ്‌ലയിലെ ഏറ്റവും വലിയ നക്സൽ ആക്രമണത്തിൽ ഇയാൾക്ക് നേരിട്ട് പങ്കുണ്ട്. കൂടാതെ, 2025 ജനുവരിയിൽ ബീജാപുരിലെ അംബേലിയിൽ എട്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഒരു ഡ്രൈവറും കൊല്ലപ്പെട്ട ആക്രമണത്തിലും ഇയാൾ പ്രതിയാണ്. ഇയാളെ പിടികൂടുന്നവർക്ക് സർക്കാർ 25 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) പാർട്ടിയുടെ ഏറ്റവും ഉയർന്ന സംസ്ഥാന സമിതിയായ ദണ്ഡകാരണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റിയിൽ (DKSZC) അംഗമാണ് പാപ്പാ റാവു. സൗത്ത് ബസ്തർ സോണൽ ബ്യൂറോ കമ്മിറ്റിയുടെ സെക്രട്ടറിയായും വെസ്റ്റ് ബസ്തർ ഡിവിഷണൽ കമ്മിറ്റിയുടെ ചുമതലക്കാരനായും പ്രവർത്തിച്ചു വരികയായിരുന്നു. ഛത്തീസ്ഗഡിൽ സംഘടനയിൽ അവശേഷിച്ചിരുന്ന അവസാനത്തെ പ്രധാന നക്സൽ നേതാവായിരുന്നു ഇയാളെന്ന് നക്സൽ ഓപ്പറേഷൻസ് എഡിജിപി വിവേകാനന്ദ് സിൻഹ പറഞ്ഞു. Content Highlights: Senior Naxal leader Papa Rao is set to surrender in Chhattisgarh with his team. Published: 24 Mar 2026, 03:16 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഛത്തീസ്ഗഡിലെ അവസാന നക്സൽ നേതാവ്; പാപ്പാ റാവു കീഴടങ്ങുന്നു,… | Boolokam