ജഡ്ജിനിയമനത്തിൽ ശുപാർശകൾ വൈകരുത്, വനിതാപ്രാതിനിധ്യം ഉറപ്പാക്കണം- ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ജഡ്ജിനിയമനത്തിൽ ശുപാർശകൾ വൈകരുത്, വനിതാപ്രാതിനിധ്യം ഉറപ്പാക്കണം- ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

M
MathrubhumiSource Link
ബി. ബാലഗോപാൽ/മാതൃഭൂമി ന്യൂസ് Last Updated: 27 March 2026, 09:33 AM IST സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് | ഫോട്ടോ: എ.എൻ.ഐ ന്യൂഡൽഹി: ഹൈക്കോടതികളിലെ ജഡ്ജിമാരുടെ ഒഴിവുകളിലേക്കുള്ള നിയമന ശുപാർശകൾ വൈകരുതെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ കത്ത്. രാജ്യത്തെ 25 ഹൈക്കോടതി ചീഫ് ജസ്റ്റിസ്മാർക്കാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കത്ത് അയച്ചത്. ഒഴിവുകൾ നികത്തുമ്പോൾ വനിത പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിർദേശിച്ചു. To advertise here, ഹൈക്കോടതി ജഡ്ജി നിയമനത്തിൽ ഉണ്ടാകുന്ന ഏതൊരു കാലതാമസവും ഉന്നത ജുഡിഷ്യറിയിലേക്കുള്ള നിയമന പ്രകൃയയെയും ബാധിക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഉന്നത നീതി ന്യായ സംവിധാനത്തിൽ ലിംഗ പ്രാതിനിധ്യം മെച്ചപ്പെടുത്തുന്നതിന് ഊന്നൽ നൽകണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അനുയോജ്യരായ വനിതാ അഭിഭാഷകരെ തിരിച്ചറിയുന്നതിനും ശുപാർശ ചെയ്യുന്നതിനും ഹൈക്കോടതി കൊളീജിയങ്ങൾ പ്രത്യേക ശ്രദ്ധ നൽകണമെന്ന് കത്തിൽ നിർദേശിച്ചിട്ടുണ്ട്. കേരള ഹൈക്കോടതിയിൽ ജഡ്ജിമാരുടെ ഏഴ് ഒഴിവുകൾ ആണ് നിലവിൽ ഉള്ളതെന്ന് കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘ്‌വാൾ പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. സ്ഥിരം ജഡ്ജിമാരുടെ 35 ഉം, അഡീഷണൽ ജഡ്ജിമാരുടെ 12 തസ്തികളുമാണ് കേരള ഹൈക്കോടതിയിൽ ഉള്ളത്. അഭിഭാഷക ശ്രീജ വിജയലക്ഷ്മിയെ കേരള ഹൈക്കോടതി ജഡ്ജിയായി ഉയർത്താൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ഇപ്പോഴും കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ ആണ്. 2023 ഡിസംബർ അഞ്ചിനാണ് ശ്രീജ വിജയലക്ഷ്മിയെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ആദ്യം ശുപാർശ നൽകിയത്. കേന്ദ്ര സർക്കാർ ഈ ശുപാർശ മടക്കിയെങ്കിലും 2024 ഏപ്രിലിൽ കൊളീജിയം വീണ്ടും ശുപാർശ ആവർത്തിച്ചു. ഇതിൽ സർക്കാർ തീരുമാനം ആയിട്ടില്ലെന്നാണ് സുപ്രീം കോടതി വൃത്തങ്ങൾ നൽകുന്ന സൂചന. സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷക ലിസ് മാത്യു, കേരള ഹൈക്കോടതിയിലെ അഭിഭാഷക എ.കെ. പ്രീത എന്നിവരെ ജഡ്ജിമാരാക്കാൻ കേരള ഹൈക്കോടതി കൊളീജിയം ശുപാർശ നൽകിയിരുന്നു. ബാക്കിയുള്ള നാല് ഒഴിവുകളിലേക്ക്‌ കേരള ഹൈക്കോടതി കൊളീജിയം ശുപാർശ വൈകാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. Content Highlights: Supreme Court mandates timely filling of High Court judicial vacancies., Emphasis on increasing female representation in the higher judiciary., CJI instructs High Court Collegiums to identify and recommend qualified women lawyers., Current status of Kerala High Court vacancies and pending recommendations. Published: 27 Mar 2026, 09:33 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജഡ്ജിനിയമനത്തിൽ ശുപാർശകൾ വൈകരുത്, വനിതാപ്രാതിനിധ്യം ഉറപ്പാക… | Boolokam