ജനം ബൂത്തിൽപ്പോയി ചോദിച്ചു.... ഇടതുകോട്ട ഇടിഞ്ഞു 4-1

ജനം ബൂത്തിൽപ്പോയി ചോദിച്ചു.... ഇടതുകോട്ട ഇടിഞ്ഞു 4-1

M
MathrubhumiSource Link
പത്തനംതിട്ട: എന്തോ ഒന്ന് ചോദിക്കാൻ എഴുന്നേറ്റ പ്രവർത്തകനോട് കോന്നിയിലെ പ്രചാരണ പരിപാടിക്കിടെ മുഖ്യമന്ത്രി പറഞ്ഞു, ‘വീട്ടിൽപ്പോയി ചോദിച്ചാമതി...’ കേട്ടുനിന്ന പ്രവർത്തകരും കണ്ടുനിന്നവരും കേട്ടറിഞ്ഞ സാധാരണക്കാരും അങ്ങനെ വീട്ടിൽപോയി ചോദിച്ചു. ഇങ്ങനെയങ്ങ് മുന്നോട്ടുപോകണോ? പത്തനംതിട്ടയിൽ തിരുത്തുവേണോ? ഉത്തരം വോട്ടുകളായി. To advertise here, അഞ്ചുപേർ അടക്കിവാണ ചെഞ്ചായം പൂശിയകോട്ടയുടെ നെഞ്ചിൻകൂട് തകർന്നു. നാലുപേരും തോറ്റു. മുഖ്യമന്ത്രി ചോദ്യം ചോദിക്കാൻ ചവിട്ടിനിന്ന കോന്നിയുെട മണ്ണിൽമാത്രം കഷ്ടിച്ചൊരു ജയം. 50,000 വോട്ടിനെങ്കിലും ജയിക്കുമെന്ന് കരുതിയ ജെനീഷിന്റെ ഭൂരിപക്ഷം മുഖ്യമന്ത്രിയുടെ ഒറ്റചോദ്യംകൊണ്ട് 1838 ആയി ഇടിഞ്ഞു. ഇടതുകോട്ടയിൽ വീണ വിള്ളലുകൾകണ്ട് കാത്തിരുന്ന് അത് ‘കൈ’യേറിയ മാജിക്കാണ് യു.ഡി.എഫിന്റെ വിജയം. അഞ്ചുവർഷം മുമ്പ് കണ്ണീർവീണ് കുതിർന്ന മണ്ണിൽ ഇന്ന് ചിരിയുടെ വൻമരമുണ്ടായി. ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ വളർന്ന യു.ഡി.എഫ്. തദ്ദേശതിരഞ്ഞെടുപ്പിൽ കരുത്താർജിച്ചു. ഇപ്പോഴിതാ, സ്വപ്നം കണ്ടപോലൊരു മധുരജയം. റാന്നിയിൽ 30 വർഷത്തെ എൽ.ഡി.എഫ്. ഭരണത്തിനും തിരുവല്ലയിൽ 20 വർഷത്തെ എൽ.ഡി.എഫ്. ഭരണത്തിനുമാണ് യു.ഡി.എഫ്. അന്ത്യംകുറിച്ചത്. ഇളകില്ലെന്ന് കരുതിയ കോട്ടവരെ നിലംപതിച്ചു. ഭരണവിരുദ്ധ വികാരത്തിന്റെ കാറ്റടിച്ചാണ് എൽ.‍ഡി.എഫ്. വീണതെന്നാണ് പൊതുചിത്രമെങ്കിലും ജില്ലയിലെ വീഴ്ചയ്ക്ക് കാരണം അതുമാത്രമല്ല. ഉൾപ്പാർട്ടിപോരും തദ്ദേശത്തിലെ മലക്കംമറിച്ചിലും വില്ലനായി. സ്ഥാനാർഥികളെ നേരത്തേ ഇറക്കിയിട്ടും എൽ.ഡി.എഫിന് ഫലമുണ്ടായില്ല. മൂന്ന് സിറ്റിങ് എം.എൽ.എ. മാർക്ക് സ്ഥാനംനഷ്ടമായപ്പോൾ, യു.ഡി.എഫിന്റെ നാല് പുതുമുഖങ്ങൾ നിയമസഭയിലേക്ക് പോകാനുള്ള കുപ്പായം തയ്ച്ചുതുടങ്ങി. തിരുവല്ലയിൽ രണ്ടാമതെത്തി ബി.ജെ.പി. വിസ്മയമായി. ആറന്മുളയിലും അടൂരിലും വോട്ടുയർത്തി. എന്നാൽ, റാന്നിയിലും കോന്നിയിലും കഴിഞ്ഞതവണ പിടിച്ച വോട്ടിന്റെ അടുത്തെത്താനായില്ലെന്ന ആശങ്കയും എൻ.ഡി.എ.യെ അലട്ടും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!