തിരുവല്ല : യു.ആർ.ഐ. പീസ് സെന്റർ, അനാംസ് തിരുവല്ല, ഗിൽഗാൽ എക്യുമെനിക്കൽ പ്രയർ ആൻഡ് ഗോസ്പൽ മിനിസ്ട്രി എന്നിവ ചേർന്ന് ജനകീയ ഈസ്റ്റർ സംഗമം നടത്തി. മുൻ എം.എൽ.എ. ജോസഫ് എം. പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. To advertise here, അനാംസ് ഡയറക്ടർ ജോർജി എബ്രഹാം അധ്യക്ഷത വഹിച്ചു. ക്‌നാനായ സഭ സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം ഈസ്റ്റർ സന്ദേശം നൽകി. ഡോ. സൈമൺ ജോൺ, ഡോ. ജോസഫ് ചാക്കോ, പാസ്റ്റർ പി.ജെ. ജോയി, പ്രോഗ്രാം കൺവീനർ റോയ് വർഗീസ് ഇലവുങ്കൽ, ബെൻസി തോമസ്, രാജൻ മാത്യു, സണ്ണി അത്തിമൂട്ടിൽ, ജോസ് പള്ളത്തുചിറ എന്നിവർ പ്രസംഗിച്ചു. ഗിൽഗാൽഎ ക്യുമെനിക്കൽ പ്രയർ ആൻഡ് ഗോസ്പൽ മിനിസ്ട്രി ഗായകസംഘം ഗാനങ്ങൾ ആലപിച്ചു. Published: 06 Apr 2026, 12:50 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
