ജനകീയ കൂട്ടായ്മയിൽ റോഡ്

ജനകീയ കൂട്ടായ്മയിൽ റോഡ്

M
MathrubhumiSource Link
പയ്യന്നൂർ : ജനകീയ റോഡ് പൂർത്തിയായി നാടിന് തുറന്നുകൊടുത്തു. കോറോം ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം പി. സുരേഷ് ഉദ്ഘാടനംചെയ്തു. കെ. ജീവൻ അധ്യക്ഷതവഹിച്ചു. കെ.വി. മനോജ്കുമാർ, ഉണ്ണി കാനായി, പി. വിനോദ്, എം. രഞ്ജിത്ത്, പി.പി. സീത, ഇ. വനജാക്ഷി എന്നിവർ സംസാരിച്ചു. സി.കെ. ദിജേഷിനെ ആദരിച്ചു. To advertise here, ജനകീയ കൂട്ടായ്മയിലാണ്‌ വണ്ണാത്തിപ്പുഴയുടെ തീരത്ത് മീങ്കുഴി പാർക്കിന് സമീപം ജനകീയ റോഡ് ഉണ്ടാക്കിയത്. പതിനൊന്നാം വാർഡിൽ 180 മീറ്റർ നീളത്തിൽ ചളിയും മണ്ണും ചവിട്ടാതെ സ്കൂൾ കുട്ടികൾക്കും നാട്ടുകാർക്കും യാത്രചെയ്യാൻ നല്ലൊരു വഴിയില്ലായിരുന്നു. ഇറിഗേഷൻ വകുപ്പിന്റെ കൈവശമുള്ള ഭൂമിയായത് കൊണ്ട് അധികാരികൾക്ക് റോഡ് ടാർചെയ്ത് നിർമിക്കാൻ സാങ്കേതിക തടസ്സംവന്നു. ഒടുവിൽ നാട്ടുകാർ ചെങ്കൽപാകി നടപ്പാത റോഡ് നിർമിച്ചു. റോഡിനാവശ്യമായ എല്ലാ സാധനങ്ങളും ജനങ്ങൾ സംഭാവന നൽകിയതായി ഭാരവാഹികൾ പറഞ്ഞു. മുപ്പതോളം യുവാക്കളും നാട്ടുകാരും രണ്ടാഴ്ച രാത്രിസമയങ്ങളിൽ സൗജന്യ സേവനം നൽകി. അവർക്കുള്ള ഭക്ഷണം ഓരോ ദിവസവും ഒരോ വ്യക്തികൾ സംഭാവന നൽകുകയായിരുന്നു. Published: 17 Mar 2026, 04:29 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജനകീയ കൂട്ടായ്മയിൽ റോഡ് — Mathrubhumi | Boolokam | Boolokam