ജനകീയ ഹോട്ടലിലും കഞ്ഞികുടി മുട്ടുന്നു

ജനകീയ ഹോട്ടലിലും കഞ്ഞികുടി മുട്ടുന്നു

M
MathrubhumiSource Link
എടവണ്ണ : 30 രൂപയ്ക്ക് ഊണുനൽകി ട്രെൻഡായ കുടുംബശ്രീ വനിതകളുടെ ജനകീയ ഹോട്ടലുകളും അടച്ചുപൂട്ടലിന്റെ വക്കിൽ. പാചകവാതകക്ഷാമം കാരണം പലയിടത്തും ഇത്തരം സംരംഭങ്ങൾ പ്രയാസത്തിലാണ്. ചിലയിടത്ത് പൂട്ടി. ഉച്ചയൂണിന് ഇത്തരം ഹോട്ടലുകളെ ആശ്രയിച്ചിരുന്ന നൂറുകണക്കിനു സാധാരണക്കാരും ഇതോടെ പ്രതിസന്ധിയിലായി. To advertise here, എടവണ്ണയിൽ പഞ്ചായത്തോഫീസ് പരിസരത്തെ ഭക്ഷണശാല കഴിഞ്ഞ തിങ്കളാഴ്‌ചമുതൽ പ്രവർത്തിക്കുന്നില്ല. വാണിജ്യവിഭാഗത്തിൽ മൂന്നു പാചകവാതക കുറ്റികളാണ് ഇവിടെ ഉപയോഗിക്കുന്നത്. എല്ലാം തീർന്നതോടെയാണ് ഹോട്ടൽ അടച്ചുപൂട്ടിയത്. 30 രൂപയ്ക്ക് ഊണിനും മറ്റുമായി വലിയതിരക്കുള്ള ഭക്ഷണശാലയാണിത്. മുന്നൂറോളംപേർക്ക് ദിവസേന 30 രൂപയ്ക്ക് ഭക്ഷണം നൽകാനാകുന്നുവെന്ന് സംരംഭകർ പറയുന്നു. ചോറിനൊപ്പം സാമ്പാർ, മോരുകറി, ഉപ്പേരി, ചമ്മന്തി, പപ്പടം എന്നിവ ഉൾപ്പെട്ടതാണ് 30 രൂപയ്ക്കുള്ള ഊണ്. നാലു വനിതകളാണ് സംരംഭകർ. മറ്റു രണ്ടു സ്ത്രീകളും ഇവിടെ തൊഴിലാളികളായുണ്ട്. പത്തുകൊല്ലത്തോളമായി പ്രവർത്തിക്കുന്ന സംരംഭമാണിത്. കോവിഡ് കാലത്ത് ക്വാറന്റീനിൽ കഴിയുന്നവർക്ക് ഭക്ഷണമെത്തിക്കാൻ പഞ്ചായത്തിന്റെ സഹായത്തോടെ ഇവിടെ കമ്യൂണിറ്റി കിച്ചൻ പ്രവർത്തിച്ചിരുന്നു. എന്നാൽ ഇത്തരത്തിലുള്ള പ്രതിസന്ധി ഇതാദ്യമായാണെന്ന് കുടുംബശ്രീ അംഗങ്ങൾ പറയുന്നു. ബദൽമാർഗംതേടി ഹോട്ടൽ തുറക്കാനുള്ള ആലോചനയും നടക്കുന്നുണ്ടെന്ന് ഇവർ പറയുന്നു. Published: 19 Mar 2026, 03:21 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജനകീയ ഹോട്ടലിലും കഞ്ഞികുടി മുട്ടുന്നു — Mathrubhumi | Boolo… | Boolokam