ജനങ്ങളുടെ ആവശ്യം അംഗീകരിച്ചു

ജനങ്ങളുടെ ആവശ്യം അംഗീകരിച്ചു

കരിനിലം-പുഞ്ചവയൽ-കുഴിമാവ് റോഡിൽ ജലജീവൻ മിഷൻ പദ്ധതി പൂർത്തിയാകുംമുമ്പേ റോഡ് നവീകരണം നടത്തില്ല To advertise here, പുഞ്ചവയൽ : ജലജീവൻമിഷൻ പദ്ധതിയുടെ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നത് പൂർത്തിയാകാതെ, കരിനിലം-പുഞ്ചവയൽ-കുഴിമാവ് റോഡ് നവീകരണം നടത്തില്ല. വിഷയത്തിൽ പ്രദേശവാസികളുടെ ആവശ്യം അംഗീകരിച്ചു. ബി.എം.ബി.സി. നിലവാരത്തിൽ റോഡ് വീതി കൂട്ടി ടാർ ചെയ്ത് നിർമിക്കാൻ അഞ്ചുകോടി രൂപയാണ് സർക്കാർ അനുവദിച്ചത്. റോഡിന്റെ നിർമാണം വൈകാതെ ആരംഭിക്കും. മുണ്ടക്കയം, കോരൂത്തോട്, കൂട്ടിക്കൽ പഞ്ചായത്തുകൾക്കായുള്ള ജലജീവൻ മിഷൻ പദ്ധതിയുടെ പൈപ്പുകൾ റോഡ് വശങ്ങളിൽ കുഴിയെടുത്ത് സ്ഥാപിച്ചു. മൂന്നോലിക്കൽ മുതൽ കരിനിലംവരെയുള്ള നാല് കിലോമീറ്റർ ഭാഗത്ത് ഇനിയും പൈപ്പ് സ്ഥാപിക്കേണ്ടതുണ്ട്.വീതി കൂട്ടി ടാറിങ് നടത്തിയതിനുശേഷം പൈപ്പ് ലൈൻ സ്ഥാപിച്ചാൽ റോഡ് കുത്തിപ്പൊളിച്ച് നശിക്കുന്നതിന് ഇടയാകും എന്നും അതിനാൽ പൈപ്പുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായതിന് ശേഷമേ റോഡ് നവീകരണം ആരംഭിക്കാവൂ എന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നു. ഈ ആശങ്കയ്ക്കാണ് ഇതോടെ ആശ്വാസമായത്. മൂന്നോലി എസ് വളവ് ഭാഗത്ത് വ്യാഴാഴ്ച ലോറിയിൽ എത്തിച്ച കാസ്റ്റ് അയൺ പൈപ്പുകൾ ഇറക്കി. വരും ദിവസങ്ങളിൽതന്നെ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന ജോലികൾ നടത്തും. Published: 18 Apr 2026, 03:00 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജനങ്ങളുടെ ആവശ്യം അംഗീകരിച്ചു — Mathrubhumi | Boolokam | Boolokam