തിരുച്ചിറപ്പള്ളി: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വ്യാഴാഴ്ച തിരുച്ചിറപ്പള്ളിയിൽ പത്രിക സമർപ്പിച്ച ശേഷം പതിനായിരക്കണക്കിന് വരുന്ന ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് വിജയ് തുറന്നടിച്ചു. To advertise here, തന്റെ അവസാന ചിത്രമായ ജനനായകൻ സിനിമയുടെ റിലീസ് തടഞ്ഞതിനും 40-ലധികം പേർ കൊല്ലപ്പെട്ട കരൂർ ദുരന്തത്തിന് പിന്നിലെ ഗൂഢാലോചനയ്ക്കും എതിരെ തനിക്ക് നീതി വേണമെന്ന് വിജയ് ആവശ്യപ്പെട്ടു ‘എല്ലാ പാർട്ടികളും ഒത്തുചേർന്ന് നിങ്ങളുടെ വിജയിയെ എതിർക്കുന്നത് എങ്ങനെയെന്ന് ഞാൻ പറയേണ്ടതില്ലല്ലോ. ജനനായകൻ സിനിമ റിലീസ് ചെയ്യാൻ അനുവദിക്കാത്തതും കരൂർ സംഭവത്തിന് പിന്നിലെ ഗൂഢാലോചനയും നമ്മൾ തമ്മിലുള്ള ബന്ധത്തെ കൂടുതൽ ശക്തമാക്കും. തിരഞ്ഞെടുപ്പിൽ ആ സിനിമ ഒരു വലിയ ആയുധമാകുമെന്ന് അവർ ഭയപ്പെടുന്നു. ഇതിനെല്ലാം എനിക്ക് നീതി വേണം’- വിജയ് പറഞ്ഞു. ആഡംബര ജീവിതം ഉപേക്ഷിച്ച് ജനങ്ങൾക്കായി നിലകൊള്ളാൻ വന്നതാണെന്നും എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ സർക്കാർ ജനവിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു. ഭരണകൂടത്തെ 'തിന്മയുടെ ശക്തി' എന്ന് വിശേഷിപ്പിച്ച വിജയ്, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇവരെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്യാനും മറന്നില്ല. രാഷ്ട്രീയ പ്രവേശനത്തിന് ശേഷം ആദ്യമായി തിരഞ്ഞെടുപ്പിനെ നേരിടുന്ന വിജയ്, പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് ജനവിധി തേടുന്നത്. കഴിഞ്ഞ ആഴ്ച പെരമ്പൂരിലും പത്രിക സമർപ്പിച്ചിരുന്നു . വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി പൊങ്കൽ റിലീസായി എത്തേണ്ടിയിരുന്ന ചിത്രമായിരുന്നു എച്ച്. വിനോദ് സംവിധാനം ചെയ്ത ജനനായകൻ. സിനിമയിലെ ചില രംഗങ്ങൾ ആക്ഷേപകരമാണെന്ന പരാതിയെത്തുടർന്ന് റിലീസ് നീണ്ടുപോയത് 100 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാക്കുമെന്നും അണിയറപ്രവർത്തകർ പറയുന്നു. മമിത ബൈജു, പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. Content Highlights: Vijay officially files nomination for two constituencies: Perambur and Tiruchirappalli East. Published: 02 Apr 2026, 03:03 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ജനനായകൻ തടഞ്ഞത് രാഷ്ട്രീയ പകപോക്കൽ; കരൂർ ദുരന്തത്തിന് പിന്നിലും ഗൂഢാലോചനയെന്ന് വിജയ്
M
MathrubhumiSource Link
about 1 month ago