ജനപ്രതിനിധികളും കർമസമിതിഭാരവാഹികളും സ്ഥലം സന്ദർശിച്ചു

ജനപ്രതിനിധികളും കർമസമിതിഭാരവാഹികളും സ്ഥലം സന്ദർശിച്ചു

M
MathrubhumiSource Link
മേൽപ്പാലം തൂണിന്റെ വിള്ളൽ To advertise here, ചെർക്കള : ദേശീയപാതയിൽ ചെർക്കളയിൽ മേൽപ്പാലത്തിന്റെ തൂണിലുണ്ടായ വിള്ളൽ മറക്കുന്നതിനുള്ള പ്രവൃത്തി വാർത്തയായതിനെത്തുടർന്ന് ജനപ്രതിനിധികളും കർമസമിതി ഭാരവാഹികളും സ്ഥലം സന്ദർശിച്ചു. മേൽപ്പാലം കടന്നുപോകുന്ന കുണ്ടടുക്കത്തെ കോൺക്രീറ്റ് തൂണിൽ കണ്ടെത്തിയ ബലക്ഷയം പരിഹരിക്കുന്നതിന് നാലുഭാഗവും അരമീറ്റർ വീതിയിൽ വീണ്ടും കോൺക്രീറ്റ് ചെയ്യുന്നതിനുള്ള പണിയാണ് പുരോഗമിക്കുന്നത്. ഇതുസംബന്ധിച്ച് മാതൃഭൂമി വെള്ളിയാഴ്ച വാർത്ത നൽകിയിരുന്നു. ചെങ്കള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വസന്തൻ അജക്കോട്, വൈസ് പ്രസിഡന്റ് ജാസ്മിൻ കബീർ ചെർക്കളം, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷുക്കൂർ ചെർക്കള, ഇഖ്ബാൽ ചേരൂർ, ഇ. ശാന്തകുമാരി തുടങ്ങിയവരും കർമസമിതി ഭാരവാഹികളായ മൂസ ബി. ചെർക്കള, ഷാഫി ഇറാനി, ബി.എം. ഷെരീഫ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ജനപ്രതിനിധികളും കർമസമിതി പ്രവർത്തകരും സ്ഥലത്തെത്തിയത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വസന്തൻ അജക്കോട് ഇതുസംബന്ധിച്ച് കളക്ടറെ കണ്ട് സ്ഥലം സന്ദർശിച്ച് ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന് നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കളക്ടർ സ്ഥലം സന്ദർശിക്കാമെന്ന് ഉറപ്പ് നൽകിയതായും പ്രസിഡന്റ് പറഞ്ഞു. Published: 18 Mar 2026, 04:03 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജനപ്രതിനിധികളും കർമസമിതിഭാരവാഹികളും സ്ഥലം സന്ദർശിച്ചു — Mat… | Boolokam