പ്രവീൺ കൃഷ്ണൻ Last Updated: 17 Mar 2026, 05:44 pm IST പ്രതീകാത്മക ചിത്രം | Photo: Mathrubhumi ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ദേശീയ രാഷ്ട്രീയത്തിന്റെ ശ്രദ്ധ ഇനി കേരളമടക്കം അഞ്ചിടങ്ങളിലേക്ക്. ആയുധങ്ങൾക്ക് മൂർച്ചകൂട്ടി കേന്ദ്രസർക്കാരിന് നേതൃത്വംനൽകുന്ന ബി.ജെ.പി.യും മുഖ്യപ്രതിപക്ഷമായ കോൺഗ്രസും അങ്കത്തട്ടിലേക്ക് ഇറങ്ങിക്കഴിഞ്ഞു. ഇടതുപക്ഷത്തിനും തൃണമൂലിനും ഡി.എം.കെ.ക്കും നിർണായകമാണ് തിരഞ്ഞെടുപ്പ്. സംസ്ഥാന-ദേശീയ വിഷയങ്ങൾക്കൊപ്പം പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ അനന്തരഫലങ്ങളും തിരഞ്ഞെടുപ്പിൽ സ്വാധീനംചെലുത്തും. പാചകവാതക വിലവർധനയും ക്ഷാമവും പ്രധാന വിഷയമായി ഉയരാം. To advertise here, കഴിയാവുന്നിടത്തെല്ലാം കോൺഗ്രസിനെ ദുർബലപ്പെടുത്തുക എന്നതാണ് ബി.ജെ.പി.യുടെ പൊതുരാഷ്ട്രീയതന്ത്രം. ഗൗരവ് ഗൊഗോയിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഒരു തിരിച്ചുവരവിന് ശ്രമം നടത്തുന്ന അസമിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ തന്ത്രങ്ങളിൽ പ്രതീക്ഷ അർപ്പിച്ചാണ് ബി.ജെ.പി. മുന്നോട്ടുപോകുന്നത്. കഴിഞ്ഞ രണ്ടുതവണയും മമതയോട് ഏറ്റുമുട്ടി പരാജയം രുചിക്കേണ്ടിവന്ന ബംഗാളിൽ ഈ തിരഞ്ഞെടുപ്പിലും തൃണമൂലിന് വ്യക്തമായ മേൽക്കൈയുണ്ടെന്ന് ബി.ജെ.പി. നേതൃത്വത്തിന് അറിയാം. അസം കൈവിട്ടുപോകുകയും ബംഗാളിൽ മോശമാകുകയുംചെയ്താൽ കേന്ദ്രത്തിലെ എൻ.ഡി.എ. ഭരണത്തിന് വെല്ലുവിളിയാകും. ബി.ജെ.പി.ക്കുള്ളിൽ മോദി-ഷാ ദ്വയത്തിന്റെ മേധാവിത്വം ചോദ്യപ്പെടും. കോൺഗ്രസിനും അഗ്നിപരീക്ഷ കോൺഗ്രസിനും അതിപ്രാധാന്യമുള്ളതാണ് നിയമസഭാ തിരഞ്ഞെടുപ്പുകൾ. തമിഴ്നാട്ടിൽ ഭരണത്തിന് നേതൃത്വംനൽകുന്ന ഡി.എം.കെ. സഖ്യത്തിന്റെ ഭാഗമാണ്. അസമിൽ അട്ടിമറി വിജയവും കേരളത്തിൽ 10 വർഷത്തിനുശേഷം അധികാരത്തിൽ തിരിച്ചെത്തലുമാണ് കോൺഗ്രസിന്റെ പ്രധാന രാഷ്ട്രീയലക്ഷ്യം. ഒറ്റയ്ക്ക് മത്സരിക്കുന്ന ബംഗാളിൽ പ്രകടനം മെച്ചപ്പെടുത്താമെന്ന് പാർട്ടി പ്രതീക്ഷിക്കുന്നു. തമിഴ്നാട്ടിൽ ഡി.എം.കെ. സഖ്യം വീണ്ടും അധികാരത്തിലെത്തിയാൽ ദേശീയതലത്തിലും കോൺഗ്രസിന് കരുത്തുപകരും പിടിച്ചുനിൽക്കാൻ ഇടതുപക്ഷം ബംഗാളും ത്രിപുരയും കൈവിട്ടുപോയ ഇടതുപക്ഷത്തിന്, പ്രത്യേകിച്ച് സി.പി.എമ്മിന് ചവിട്ടിനിൽക്കാനുള്ള ഒരുതരി മണ്ണാണ് കേരളം. കേരളത്തിലെ ഫലം ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിന്റെ പ്രസക്തിതന്നെ നിർണയിക്കുന്നതാകും. Content Highlights: Analysis of BJP's strategy to weaken Congress in key states., The survival importance of Kerala for the Left front., Impact of inflation and national issues on voter sentiment., Congress's attempt to regain ground in Assam and Kerala., Potential shift in national leadership dynamics based on election outcomes. Published: 16 Mar 2026, 07:20 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ജനവിധി ദേശീയ രാഷ്ട്രീയത്തിൽ വഴിത്തിരിവാകും; അങ്കത്തട്ടിലിറങ്ങി ബിജെപിയും കോൺഗ്രസും
M
MathrubhumiSource Link
about 2 months ago