ജനാധിപത്യപ്രക്രിയയിൽ പങ്കാളികളാകണം -റെഡ്ക്രോസ്

ജനാധിപത്യപ്രക്രിയയിൽ പങ്കാളികളാകണം -റെഡ്ക്രോസ്

M
MathrubhumiSource Link
ആലപ്പുഴ : വോട്ടു ചെയ്ത് ജനാധിപത്യപ്രക്രിയയിൽ പങ്കാളികളാകണമെന്ന് സംസ്ഥാന റെഡ്ക്രോസ് ചെയർമാൻ അഡ്വ. കെ. രാധാകൃഷ്ണൻ ആഹ്വാനംചെയ്തു. ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ജില്ലാ ബ്രാഞ്ച് സംഘടിപ്പിച്ച ലോകാരോഗ്യദിനാചരണ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ശാസ്ത്രനേട്ടങ്ങളെ അവഗണിച്ചുള്ള ചികിത്സാരീതി വ്യാപകമാണ്. സയൻസിനെ അവഗണിച്ചുള്ള ചികിത്സയുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ ജനറൽ ആശുപത്രി ആർ.എം.ഒ. ഡോ. ഷാലിമാ കൈരളി അധ്യക്ഷയായി. ഡോ. എ.പി. മുഹമ്മദ് ആരോഗ്യദിനസന്ദേശം നൽകി. To advertise here, ഐ.എം.എ. നാഷണൽ കമ്മിറ്റിയംഗം ഡോ. ആർ. മദനമോഹനൻ നായർ, ടി.ഡി. മെഡിക്കൽ കോളേജ് ന്യൂറോ മെഡിസിൻ മേധാവി ഡോ. സി.വി. ഷാജി, ജനറൽ ആശുപത്രി സർജൻ ഡോ. അജയ് മനോഹർ, റെഡ്ക്രോസ് ജില്ലാ സെക്രട്ടറി സി. സതീശ്‌കുമാർ, ട്രഷറർ എ.എൻ. പുരം ശിവകുമാർ, ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ സെക്രട്ടറി കെ. നാസർ, പ്രൊഫ. ജോളിയമ്മ, നാണുക്കുട്ടി, അമ്മിണിയമ്മ എന്നിവർ പ്രസംഗിച്ചു. Published: 08 Apr 2026, 02:29 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജനാധിപത്യപ്രക്രിയയിൽ പങ്കാളികളാകണം -റെഡ്ക്രോസ് — Mathrubhum… | Boolokam