ജന്മത്തിന്റെപേരിൽമാത്രം വിശ്വാസിയെ വിലക്കാമോയെന്ന് സുപ്രീംകോടതി, ഇല്ലെന്ന് തന്ത്രി

ജന്മത്തിന്റെപേരിൽമാത്രം വിശ്വാസിയെ വിലക്കാമോയെന്ന് സുപ്രീംകോടതി, ഇല്ലെന്ന് തന്ത്രി

ന്യൂഡൽഹി: ജന്മത്തിന്റെപേരിൽമാത്രം ഒരു വിശ്വാസിയെ പ്രതിഷ്ഠയിൽ തൊടുന്നതിൽനിന്ന് വിലക്കുന്നത് ഭരണഘടനാലംഘനമാകില്ലേയെന്ന് സുപ്രീംകോടതി. ജന്മത്തിന്റെപേരിൽമാത്രം വിലക്കുന്നതിനെ ന്യായീകരിക്കാനാവില്ലെന്ന് ശബരിമല തന്ത്രി മറുപടി നൽകി. ശബരിമല വിഷയം പരിഗണിക്കുന്ന ഒമ്പതംഗബെഞ്ചിൽനിന്നാണ് വിവിധ കക്ഷികൾക്ക് ജഡ്ജിമാരുടെ വ്യത്യസ്തങ്ങളായ ചോദ്യങ്ങൾ നേരിടേണ്ടിവന്നത്. To advertise here, ശബരിമലക്കേസ് പരിഗണിച്ച ആറാംദിവസമായ ചൊവ്വാഴ്ച, തന്ത്രിക്കും ആചാരസംരക്ഷണസമിതിക്കുംവേണ്ടി മുതിർന്ന അഭിഭാഷകൻ വി. ഗിരിയാണ് ആദ്യം വാദിച്ചത്. പ്രതിഷ്ഠയിൽ വിശ്വസിക്കുന്നവരാണ് ക്ഷേത്രത്തിൽ പോകേണ്ടതെന്നും അല്ലാത്തവർ അതിനെ ചോദ്യംചെയ്യാനായി അവിടെ പോകരുതെന്നും വി. ഗിരി വാദമുന്നയിച്ചപ്പോഴാണ് ജസ്റ്റിസ് അമാനുള്ളയുടെ ചോദ്യമുണ്ടായത്. പൂർണവിശ്വാസിയായൊരാൾ ക്ഷേത്രത്തിലെത്തുമ്പോൾ, അയാളുടെ ജന്മമോ ഏതെങ്കിലും പക്ഷമോ കാരണം പ്രതിഷ്ഠയെ തൊടാൻ അനുവദിക്കുന്നില്ലെങ്കിൽ ഭരണഘടനയ്ക്ക് രക്ഷിക്കാനാകുമോയെന്നാണ് ജസ്റ്റിസ് അമാനുള്ള ചോദിച്ചത്. സ്രഷ്ടാവും സൃഷ്ടിയും തമ്മിൽ വ്യത്യാസമില്ലെന്ന വാദമുള്ള സ്ഥിതിക്ക്, സ്രഷ്ടാവിൽനിന്ന് സൃഷ്ടിയെ എത്രകണ്ട് അകറ്റിനിർത്താനാകുമെന്നും അദ്ദേഹം ചോദിച്ചു. ജന്മംകൊണ്ടുമാത്രം ഒരാൾക്ക് പ്രതിഷ്ഠയെ തൊടാൻ അയോഗ്യത കല്പിക്കുന്നതിനെ ന്യായീകരിക്കാനാവില്ലെന്ന് ഗിരി ചൂണ്ടിക്കാട്ടി. അങ്ങനെ ചെയ്യുന്നത് തെറ്റും സാധുതയില്ലാത്തതുമാണെന്നും അദ്ദേഹം പറഞ്ഞു. മതാചാരത്തെ ഭരണകൂടം വിലക്കിയാൽ ആര് പരിശോധിക്കും? -ചീഫ് ജസ്റ്റിസ് സാമൂഹികപരിഷ്കരണത്തിന്റെപേരിൽ ഏതെങ്കിലും മതാചാരത്തിന് ഭരണകൂടം വിലക്കേർപ്പെടുത്തിയാൽ ആരാണ് പരിശോധിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. അതിനാൽ കോടതിക്ക് ഇതിൻമേലുള്ള അധികാരത്തെ വല്ലാതെ ആക്രമിക്കേണ്ടതില്ല. അധികാര പരിമിതികളെക്കുറിച്ച് കോടതിക്ക് ബോധ്യമുണ്ട്. അതേസമയം, മറ്റുവാദങ്ങൾ പ്രയാസമാകുമെന്നും അദ്ദേഹം പറഞ്ഞു. മതാചാരത്തിന്റെ യുക്തി പരിശോധിക്കാൻ കോടതിക്കാവില്ലെന്ന് മുതിർന്ന അഭിഭാഷകൻ സായി ദീപക്കിന്റെ വാദത്തെ സംഗ്രഹിച്ചുകൊണ്ട് ജസ്റ്റിസ് ബി.വി. നാഗരത്ന പറഞ്ഞപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമർശം. പന്തളം കൊട്ടാരം നിർവാഹകസംഘം, പത്മനാഭക്ഷേത്ര തന്ത്രി, ഓൾ ഇന്ത്യാ ഓർഗനൈസേഷൻ ഓഫ് അയ്യപ്പ ടെംപിൾസ്, ശിരൂർ മഠം, ചേതനാ കോൺഷ്യൻസ് ഓഫ് വിമൻ, പീപ്പിൾ ഫോർ ധർമ, ചിൽകുർ ബാലാജി ക്ഷേത്രം തുടങ്ങിയവർക്കുവേണ്ടിയാണ് സായി ദീപക് ഹാജരായത്. മതത്തിന്റെ ചട്ടങ്ങൾ പുനർനിർവചിക്കുന്നത് കോടതിയുടെ അധികാരത്തിന് പുറത്താണെന്ന്‌ സായി ദീപക് വാദിച്ചു. നിയമനിർമാണത്തിലൂടെ സാമൂഹിക പരിഷ്കരണത്തിനുള്ള അധികാരം ഭരണകൂടത്തിനുമാത്രമാണ്. ഭരണകൂടം എന്നതിൽ ജുഡീഷ്യറി ഉൾപ്പെടില്ല. അതിനാൽ ഏതെങ്കിലും ആചാരത്തെ ചോദ്യംചെയ്യുന്ന റിട്ട് ഹർജികൾ കോടതികൾക്ക് പ്രോത്സാഹിപ്പിക്കാനുമാവില്ലെന്ന് സായി ദീപക് വാദിച്ചു. ശബരിമലക്കേസിലെ വിധിയോട് വിയോജിക്കുന്നതായും ഇത് രാജ്യത്തെ മുഴുവൻ മതങ്ങളെയും കൂട്ടായ വിശ്വാസങ്ങളെയും ബാധിക്കുന്ന വിഷയമാണെന്നും അഡ്വ. ഉഷാ നന്ദിനിക്കും ചില സംഘടനകൾക്കും വേണ്ടി മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ പറഞ്ഞു. ബുധനാഴ്ചയും വാദം തുടരും. Content Highlights: Supreme Court questions the validity of restricting believers based on birth., Arguments presented regarding the constitutional limits of religious customs., Discussions on whether the judiciary has the power to redefine religious practices., Legal debate continues in 2026 regarding the role of the state in social reform. Published: 22 Apr 2026, 07:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജന്മത്തിന്റെപേരിൽമാത്രം വിശ്വാസിയെ വിലക്കാമോയെന്ന് സുപ്രീംക… | Boolokam