ജപ്പാൻ കുഴലിൽ വീണ്ടും ചോർച്ച; എട്ടു പഞ്ചായത്തുകളിൽ കുടിവെള്ളവിതരണം തടസ്സപ്പെടും

ജപ്പാൻ കുഴലിൽ വീണ്ടും ചോർച്ച; എട്ടു പഞ്ചായത്തുകളിൽ കുടിവെള്ളവിതരണം തടസ്സപ്പെടും

M
MathrubhumiSource Link
തുറവൂർ : ദേശീയപാതയോരത്ത് തുറവൂർ കവലയ്ക്കു വടക്കുഭാഗത്ത് ജപ്പാൻ കുഴലിൽ വീണ്ടും ചോർച്ച. ബുധനാഴ്ച രാത്രി ഏഴിനാണ് പെട്രോൾ പമ്പിനു മുന്നിൽ ചോർച്ച കണ്ടെത്തിയത്. ഇതേത്തുടർന്ന്, പമ്പിങ് നിർത്തിവെച്ചു. അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, പടണക്കാട്, കടക്കരപ്പള്ളി, വയലാർ പഞ്ചായത്തുകളിൽ ഞായറാഴ്ചവരെ കുടിവെള്ളവിതരണം തടസ്സപ്പെടും. To advertise here, മാക്കേക്കവലയിലെ ജലശുദ്ധീകരണശാലയിൽനിന്ന് തുറവൂരിലെ ജലസംഭരണിയിലേക്ക് വെള്ളം എത്തിക്കുന്ന പ്രധാന ജി.ആർ.പി. കുഴലാണിത്. നിലവിൽ ഇവിടെ നിർമാണം ഒന്നുംതന്നെ നടക്കുന്നില്ല. എങ്ങനെയാണ് കുഴലിൽ ചോർച്ചയുണ്ടായതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. വ്യാഴാഴ്ചതന്നെ അറ്റകുറ്റപ്പണി തുടങ്ങുമെന്നാണ് ജല അതോറിറ്റി അധികൃതർ പറയുന്നത്. വേനൽ കടുത്തതോടെ കുടിവെള്ളമില്ലാതെ ജനങ്ങൾ വിഷമിക്കുമ്പോഴാണ് വീണ്ടും പമ്പിങ് നിർത്തിവെച്ചത്. ഇത് വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. Published: 26 Mar 2026, 02:27 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജപ്പാൻ കുഴലിൽ വീണ്ടും ചോർച്ച; എട്ടു പഞ്ചായത്തുകളിൽ കുടിവെള്… | Boolokam