മസ്‌കറ്റ്: ദോഫാർ ഗവർണറേറ്റിലെ ജബൽ സംഹാൻ നേച്ചർ റിസേർവിൽ പുതുതായി അനുവദിച്ച രണ്ട് ഹൈക്കിംഗ് റൂട്ടുകൾ സന്ദർശകർക്കായി തുറന്നുകൊടുത്തതായി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. പ്രകൃതിസൗന്ദര്യവും പൈതൃക മൂല്യവും ഒരുമിപ്പിക്കുന്ന വിനോദസഞ്ചാര സാധ്യതകൾ വർധിപ്പിക്കുന്നതിനായാണ് ഈ നടപടി. To advertise here, പുതിയ റൂട്ടുകൾ വഴി പുരാതനമായ ‘ഫ്രാങ്കിൻസെൻസ് കാരവൻ റൂട്ടിന്റെ’ ഭാഗങ്ങളിലൂടെ സഞ്ചരിക്കാൻ ഇനി സന്ദർശകർക്ക് സാധിക്കും. നൂറ്റാണ്ടുകളായി തെക്കൻ ഒമാനിലൂടെ മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ നിന്ന് കിഴക്കൻ ഏഷ്യയിലേക്ക് കുന്തിരിക്കം കടത്താൻ ഉപയോഗിച്ചിരുന്ന ഈ ചരിത്രപാതകൾക്ക് വലിയ പൈതൃക പ്രാധാന്യമുണ്ട്. പൈതൃക സംരക്ഷണവും സുസ്ഥിര വിനോദസഞ്ചാര വികസനവും ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഹൈക്കിംഗ് റൂട്ടുകൾ തുറന്നതെന്ന് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി. Content Highlights: Opening of two new hiking trails in Jabal Samhan Nature Reserve., Integration of historical Frankincense Caravan routes for modern tourism., Promotion of sustainable tourism and heritage conservation in Dhofar., Enhanced visitor experience highlighting Oman's natural beauty. Published: 21 Apr 2026, 10:33 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ജബൽ സംഹാൻ നേച്ചർ റിസേർവിൽ പുതിയ ഹൈക്കിംഗ് പാതകൾ തുറന്നു
M
MathrubhumiSource Link
19 days ago