ജയിലുകളിൽ തടവുകാർ കൂടുന്നു; വിവരങ്ങൾ തേടി സുപ്രീംകോടതി

ജയിലുകളിൽ തടവുകാർ കൂടുന്നു; വിവരങ്ങൾ തേടി സുപ്രീംകോടതി

M
MathrubhumiSource Link
ന്യൂഡൽഹി: ജയിലുകളിൽ തടവുകാരുടെ എണ്ണം കൂടുന്നതിനെക്കുറിച്ച് വിവരങ്ങൾ തേടി സുപ്രീംകോടതി. To advertise here, ഓരോ ജയിലിലെയും തിരക്ക് നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ ഉൾപ്പെടെയുള്ള പുതുക്കിയ വിവരങ്ങൾ മേയ് 18-നകം സമർപ്പിക്കാൻ സുപ്രീംകോടതി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് നിർദേശം നൽകിയത്. വനിതാജയിലുകളുടെ എണ്ണം, ലഭ്യമായ സൗകര്യങ്ങൾ, വൈദ്യസഹായം, തടവുകാരായ സ്ത്രീകൾക്കൊപ്പം കഴിയുന്ന കുട്ടികളുടെ വിദ്യാഭ്യാസം, ക്ഷേമം എന്നിവ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾ എന്നിവയും റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. ജയിലുകളിൽ തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യം, നിലവിലെ തടവുകാരുടെ എണ്ണം, ജയിൽജീവനക്കാരുടെ അംഗീകൃത തസ്തികകൾ, ഒഴിവുകൾ, അവ നികത്താൻ സ്വീകരിച്ച നടപടികൾ എന്നിവയും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. Content Highlights: Supreme Court mandates reports on prison overcrowding by May 18., Focus on women's prisons, healthcare, and education for children of inmates., Requirement to disclose prison staff vacancies and recruitment measures., Bench led by Justices Vikram Nath and Sandeep Mehta overseeing the matter. Published: 23 Mar 2026, 07:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജയിലുകളിൽ തടവുകാർ കൂടുന്നു; വിവരങ്ങൾ തേടി സുപ്രീംകോടതി — Ma… | Boolokam