കൊല്ലം :ബാർ അസോസിയേഷൻ സംഘടിപ്പിച്ച ജസ്റ്റിസ് സിരിജഗൻ സ്മാരക അഖിലകേരള നിയമ ക്വിസ് മത്സരത്തിന്റെ സമ്മാനദാനം നടത്തി. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്തു. To advertise here, കല്പറ്റ, ഒറ്റപ്പാലം, നെടുമങ്ങാട്, കൊച്ചി, ആലുവ, വടകര, കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ തുടങ്ങി സംസ്ഥാനത്തെ വിവിധ ബാർ അസോസിയേഷനുകളെ പ്രതിനിധാനംചെയ്ത് 100 യുവ അഭിഭാഷകർ മത്സരത്തിൽ പങ്കെടുത്തു. നെടുമങ്ങാട് ബാർ അസോസിയേഷനിലെ എം.ബി.ശ്രീഹരി, എ.ദേവിനാഥ് എന്നിവർ ഒന്നാംസ്ഥാനം നേടി. ആറ്റിങ്ങൽ ബാർ അസോസിയേഷനിലെ എസ്.ശരത്, എസ്.വിവേക് എന്നിവർ രണ്ടാംസ്ഥാനവും കൊല്ലം ബാർ അസോസിയേഷനിലെ സൂസൻ ബേസിൽ, എ.എസ്.ആര്യ എന്നിവർ മൂന്നാംസ്ഥാനവും നേടി. കേരള അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണക്കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. സിക്കിം ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് പയസ് സി.കുര്യാക്കോസ്, കേരള ഹൈക്കോടതി മുൻ ജഡ്ജിമാരായ ജസ്റ്റിസ് സുനിൽ തോമസ്, ജസ്റ്റിസ് എ.എം.ബാബു, കൊല്ലം പ്രിൻസിപ്പൽ ആൻഡ് സെഷൻസ് ജഡ്ജ് എൻ.വി.രാജു, കൊല്ലം ബാർ അസോസിയേഷൻ പ്രസിഡന്റ് പി.ബി.ശിവൻ, സെക്രട്ടറി കെ.ബി.മഹേന്ദ്ര, അനുബ് ബി.മുണ്ടയ്ക്കൽ, ബോറിസ് പോൾ എന്നിവർ പ്രസംഗിച്ചു.

ജസ്റ്റിസ് സിരിജഗൻ സ്മാരക ക്വിസ് മത്സരം: എം.ബി.ശ്രീഹരിയും എ.ദേവിനാഥും ജേതാക്കൾ
M
MathrubhumiSource Link
about 1 month ago