കൊല്ലം :ജാതിവിവേചനമെന്ന മഹാവ്യാധിയുടെ അണുക്കളെ പൂർണമായും നശിപ്പിക്കാൻ നവോത്ഥാന പരിശ്രമങ്ങൾക്ക് കഴിഞ്ഞിട്ടില്ലെന്ന് കെ.ഡി.എഫ്. സംസ്ഥാന പ്രസിഡന്റും കേരള നവോത്ഥാനസമിതി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി. രാമഭദ്രൻ പറഞ്ഞു. കേരള ദളിത് ഫെഡറേഷൻ (കെ.ഡി.എഫ്.) സംസ്ഥാന കമ്മിറ്റിയും പത്തനാപുരം ഗാന്ധിഭവനും ചേർന്നു സംഘടിപ്പിച്ച ഡോ. ബി.ആർ. അംബേദ്കർ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. To advertise here, രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽപോലും അധമമായ ജാതിവിവേചനം അടക്കിവാഴുന്നുവെന്നതാണു സത്യം. സാംസ്കാരികമേഖല ജാതിയുടെ നീരാളിപ്പിടിത്തത്തിലാണ്. ജാതിയുടെ നിയന്ത്രണവരമ്പുകൾ വിദ്യാഭ്യാസരംഗത്തും വേരോടിയിരിക്കുന്നു എന്നതിന്റെ ഒടുവിലത്തെ തെളിവാണ് അഞ്ചരക്കണ്ടി െഡന്റൽ കോളേജ് വിദ്യാർഥിയായ നിധിൻരാജിന്റെ ദുരന്തമെന്ന് പി. രാമഭദ്രൻ പറഞ്ഞു. കെ.ഡി.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. പ്രഹ്ലാദൻ അധ്യക്ഷത വഹിച്ചു. പുനലൂർ സോമരാജൻ, വനിതാ കമ്മിഷൻ മുൻ അംഗം ഷാഹിദാ കമാൽ, കെ.ഡി.എഫ്. സംസ്ഥാന നേതാക്കളായ രാജൻ വെമ്പിളി, ഐവർകാല ദിലീപ്, എം. ബിനാൻസ്, ആർ. ദാമോദരൻ, ഡി. പ്രശാന്ത്, ദാസൻ കെ.പൗലോസ്, എ.കെ. സുനിൽ തുടങ്ങിയവർ പ്രസംഗിച്ചു. Published: 17 Apr 2026, 02:28 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ജാതിവിവേചനം ഇല്ലാതാക്കാൻ നവോത്ഥാന പരിശ്രമങ്ങൾക്ക് കഴിഞ്ഞിട്ടില്ല-പി. രാമഭദ്രൻ
M
MathrubhumiSource Link
23 days ago