ബെംഗളൂരു : ജാലഹള്ളി അയ്യപ്പക്ഷേത്രത്തിന്റെ 59-മാത് പ്രതിഷ്ഠാവാർഷികം ഏപ്രിൽ 21, 22, 23, തീയതികളിൽ ആഘോഷിക്കും. 21-ന് രാവിലെ ഒൻപതു മുതൽ പ്രത്യേകംതയ്യാറാക്കിയ മണ്ഡപത്തിൽ ലക്ഷാർച്ചന. 22-ന് വൈകീട്ട് 6.30 മുതൽ സഹസ്രകലശപൂജയും കളഭപൂജയും നടക്കും. പ്രതിഷ്ഠാദിനമായ 23-ന് രാവിലെ 9.30 മുതൽ അയ്യപ്പസ്വാമിക്ക് കളഭാഭിഷേകം, സഹസ്രകലശാഭിഷേകം, ഭസ്മാഭിഷേകം എന്നിവ ക്ഷേത്രംതന്ത്രിയുടെ പ്രതിനിധിയായ ബൈജു ദാമോദരൻനമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും. തുടർന്ന് പ്രസാദ ഊട്ട്. To advertise here, Published: 21 Apr 2026, 12:27 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികം
M
MathrubhumiSource Link
19 days ago