"ജിഎസ്ടി വിഷയത്തിൽ ബിജെപിയും ഗുജറാത്തും തുടക്കം മുതലേ കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്, ജിഎസ്ടി ഒരിക്കലും വിജയകരമാകില്ല" എന്ന് മോദി പറയുന്നൊരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം നടത്തിയ പ്രസ്താവന എന്ന തരത്തിലാണിത്. ഇതിന്റെ വസ്തുത അന്വേഷിച്ച് ഒട്ടേറെപ്പേർ മാതൃഭൂമി ഫാക്ട് ചെക്കുമായി ബന്ധപ്പെട്ടു. എന്നാൽ, പരിശോധനയിൽ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. To advertise here, വസ്തുത പരിശോധനയ്ക്കായി ലഭിച്ച സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് അന്വേഷണം ഇതേ വീഡിയോ 2025-ലും പ്രചരിച്ചതായി പരിശോധനയിൽ കണ്ടെത്തി. സംസ്ഥാന കോൺഗ്രസിന്‍റെ ഔദ്യോഗിക എക്സ് അക്കൗണ്ട് അടക്കമുള്ള സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഇത് അന്ന് പ്രചരിച്ചിരുന്നു. വിശദമായ അന്വേഷണത്തിൽ മോദിയുടെ ഇതേ പ്രസ്താവനയുടെ ദൈർഘ്യമേറിയൊരു വീഡിയോ ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക യുട്യൂബ് ചാനലിൽ 2011 മാർച്ച് 22-നാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ജിഎസ്ടി നടപ്പിലാക്കുന്നതിൽ ഗുജറാത്ത് സർക്കാർ കാലതാമസം വരുത്തിയെന്ന മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ പ്രസ്താവനക്കെതിരെ നരേന്ദ്ര മോദി നടത്തിയ പ്രതികരണമാണ് ഈ വീഡിയോയിൽ. പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കാതെ നികുതി പരിഷ്കാരം വിജയിക്കില്ലെന്ന് താൻ നേരത്തെ അറിയിച്ചിരുന്നെന്നും എന്നാൽ കേന്ദ്രം നടപടിയെടുത്തില്ലെന്നും അദ്ദേഹം ഇതിൽ ആരോപിക്കുന്നുണ്ട്. സംസ്ഥാനങ്ങളുടെ സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും സഖ്യകക്ഷികൾ പോലും ഇതിൽ അതൃപ്തരാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരാൻ എംപവേർഡ് കമ്മിറ്റി യോഗങ്ങളുടെ മിനിറ്റ്സ് പരസ്യപ്പെടുത്താൻ അദ്ദേഹം പ്രധാനമന്ത്രിയെ വെല്ലുവിളിക്കുന്നുമുണ്ട്. കേന്ദ്ര സർക്കാർ പരാജയങ്ങൾ മറച്ചുവെക്കാൻ മറ്റ് സംസ്ഥാനങ്ങളെ പഴിചാരുന്നത് ശരിയല്ലെന്നും അദ്ദേഹം ഇതിൽ നിലപാട് വ്യക്തമാക്കിയിരുന്നു. വീഡിയോ ചുവടെ കാണാം. വീഡിയോ ഉടനീളം പരിശോധിച്ചതിൽനിന്നു ഇതിലെവിടെയും ജിഎസ്ടി നടപ്പാക്കില്ലെന്നോ വിജയകരമാകില്ലെന്നോ മോദി പറയുന്നില്ല. മറിച്ച് അവശ്യസൗകര്യങ്ങൾ സജ്ജീകരിക്കാതെ ഇത് നടപ്പാക്കാൻ ആവശ്യപ്പെട്ട അന്നത്തെ കേന്ദ്ര സർക്കാറിനെ വിമർശിക്കുകയാണ് അദ്ദേഹം ചെയ്തത്. 2011-ലെ മോദിയുടെ വീഡിയോയിൽനിന്നു ചിലഭാഗങ്ങൾ മാത്രം അടർത്തിയെടുത്താണ് തെറ്റായി പ്രചരിപ്പിക്കുന്നത്. പ്രചരിക്കുന്ന വീഡിയോയിൽ ‘ജിഎസ്‌ടി ഒരിക്കലും വിജയിക്കില്ല’ എന്ന് പറയുന്നത് മാത്രമാണുള്ളത്. എന്നാൽ യഥാർത്ഥ വീഡിയോയിൽ ‘ഐടി നെറ്റ്‌വർക്ക് സൗകര്യങ്ങൾ ഏർപ്പെടുത്താതെ ജിഎസ്ടി നടപ്പാക്കുന്നത് വിജയിക്കില്ല’ എന്നാണ് മോദി പറഞ്ഞത്. മൻമോഹൻ സിങ്ങിനെ വിമർശിച്ചുകൊണ്ട് മോദി നടത്തിയ പ്രസ്താവനയിൽനിന്നു രണ്ട് വ്യത്യസ്ത ഭാഗങ്ങൾ അടർത്തിയെടുത്താണ് വൈറൽ വീഡിയോ നിർമ്മിച്ചതെന്ന് പരിശോധനയിൽ വ്യക്തമായി. വാസ്തവം ഇത് വ്യാജപ്രചാരണമാണ്. വർഷങ്ങൾ പഴക്കമുള്ള വീഡിയോ എഡിറ്റ് ചെയ്താണ് തെറ്റായി പ്രചരിപ്പിക്കുന്നത്. Content Highlights: The viral video is an edited clip from a 2011 speech., Modi was criticizing the lack of IT infrastructure, not opposing GST itself., The video was taken out of context to mislead the public., The original full-length video is available on PM Modi's official YouTube channel. Published: 25 Mar 2026, 11:30 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ജിഎസ്ടി വിജയിക്കില്ലെന്ന് മോദി പറഞ്ഞിരുന്നോ? വാസ്തവമറിയാം | Fact Check
M
MathrubhumiSource Link
about 2 months ago