ജിദ്ദ: ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സി തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ഷറഫിയയിൽ ജിദ്ദ കെഎംസിസി മലപ്പുറം ജില്ലാ ഓഡിറ്റോറിയത്തിൽ നടന്ന നടന്ന കൺവെൻഷൻ ജിദ്ദ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ കെ.എം.സി.സി ജനറൽ സെക്രട്ടറി നാണി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ഏറനാട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ. ബഷീറിൻ്റെ ഭൂരിപക്ഷം വർധിപ്പിക്കാനാവശ്യമായ പ്രചാരണ പ്രവർത്തനങ്ങൾക്ക് പരിപാടിയിൽ രൂപം നൽകി. To advertise here, മണ്ഡലം ഏറനാട് മണ്ഡലം കെഎംസിസി പ്രസിഡന്റ് സുൽഫീക്കർ ഒതായി അധ്യക്ഷത വഹിച്ച പരിപാടിയിൽ മണ്ഡലം ജനറൽ സെക്രട്ടറി മൊയ്‌ദീൻ കുട്ടി കാവനൂർ സ്വാഗതം പറഞ്ഞു. കെഎംസിസി നേതാക്കളായ വി.പി. മുസ്തഫ, ഇസ്മായിൽ മുണ്ടക്കുളം, സൈതലവി പുളിക്കോട്,നൗഫൽ ഉള്ളാടൻ ,അഷ്‌റഫ് കിഴുപറമ്പ് ളംമറത്ത്, കെ ടി എ ബക്കർ, കെ വി സലാം, ബാപ്പു തുടങ്ങിയവർ സംസാരിച്ചു. റഷീദ് കുഴിമണ്ണ ഖിറാത്ത് നടത്തി, അലി പത്തനാപുരം നന്ദിയും പറഞ്ഞു. അനസ് ചാലിയാർ, ഫാറൂഖ്, മുഹമ്മദ് തുടങ്ങി വിവിധ പഞ്ചായത്ത് മണ്ഡലം ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി. Published: 07 Apr 2026, 02:03 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സി തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു
M
MathrubhumiSource Link
about 1 month ago