ജിദ്ദ: വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നോടിയായി ജിദ്ദ നവോദയ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. നവോദയ മുഖ്യരക്ഷാധികാരി ഡോ. ഷിബു തിരുവനന്തപുരം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. To advertise here, കഴിഞ്ഞ പത്തു വർഷമായി കേരളം ഭരിക്കുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ സംസ്ഥാനത്ത് വിപ്ലവകരമായ വികസനങ്ങൾ നടപ്പിലാക്കിയതായി അദ്ദേഹം പറഞ്ഞു. പ്രവാസികൾക്ക് ആശ്വാസകരമായ രീതിയിൽ പ്രവാസി ക്ഷേമ പെൻഷൻ 3500 രൂപയായി ഉയർത്തിയതും, പ്രവാസി കുടുംബങ്ങളെയും ഉൾപ്പെടുത്തി നടപ്പാക്കിയ നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി വലിയ സഹായമായതുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പവർകട്ട്, ലോഡ്‌ഷെഡ്ഡിംഗ്, വർഗീയ കലാപങ്ങൾ, മതസ്പർദ്ധകൾ എന്നിവ ഇല്ലാത്ത സമാധാനപരമായ പത്തു വർഷങ്ങളാണ് സംസ്ഥാനത്ത് കടന്നുപോയതെന്നും ഈ ഭരണത്തിന്റെ തുടർച്ച കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും കൺവെൻഷൻ അഭിപ്രായപ്പെട്ടു. സർക്കാർ ആരംഭിച്ച വികസന പ്രവർത്തനങ്ങളും ക്ഷേമപദ്ധതികളും, വയനാട് ടൗൺഷിപ്പ് ഉൾപ്പെടെയുള്ള പുനരധിവാസ പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി എൽ.ഡി.എഫ് സർക്കാരിന്റെ തുടർഭരണത്തിന് പ്രവാസികൾ മുന്നോട്ട് വരണമെന്ന് കൺവെൻഷൻ ആഹ്വാനം ചെയ്തു. നവോദയ പ്രസിഡന്റ് കിസ്മത് മമ്പാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര സ്വാഗതവും, നവോദയ ഷറഫിയ ഏരിയ പ്രസിഡന്റ് ഫൈസൽ കോടശ്ശേരി നന്ദിയും രേഖപ്പെടുത്തി. Content Highlights: Jeddah Navodaya conducted an election convention for the upcoming Kerala Assembly polls., Highlighted achievements include raising NRI pension to 3500 INR and NORKA care insurance., Praised the last decade of LDF governance for peace and lack of communal unrest., Advocated for the continuation of the current government to complete infrastructure and rehabilitation projects. Published: 30 Mar 2026, 02:34 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ജിദ്ദ നവോദയ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു
M
MathrubhumiSource Link
about 1 month ago