ജിദ്ദ : ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദയിൽ തിരഞ്ഞെടുപ്പ് കൊട്ടികലാശം സംഘടിപ്പിച്ചു. ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച കൊട്ടിക്കലാശത്തിൽ പ്രവർത്തകർ നാട്ടിലെ തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലെ അതേ ഉണർവും ആവേശവും പുനരാവിഷ്കരിക്കുന്ന തരത്തിൽ മുദ്രാവാക്യങ്ങൾ മുഴക്കിയും രാഷ്ട്രീയ ഗാനങ്ങൾ ആലപിച്ചും പരിപാടിയെ ഉത്സവാന്തരീക്ഷത്തിലാക്കി. To advertise here, ഈ നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാണെന്ന ആത്മവിശ്വാസം പ്രവർത്തകർ പ്രകടിപ്പിച്ചു. പ്രവാസികളുടെ വോട്ടവകാശത്തോടുള്ള ബോധവൽക്കരണവും നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളോടുള്ള അവരുടെ അടുപ്പവും ഈ കൊട്ടികലാശം വ്യക്തമാക്കുന്നതായി നേതാക്കൾ അഭിപ്രായപ്പെട്ടു. യാസിർ നായിഫ്, സി ടി പി ഇസ്മയിൽ, ഇ.പി. മുഹമ്മദാലി, സാജു റിയാസ്, ഷംസുദ്ധീൻ, നൗഷാദ് ബഡ്ജറ്റ്, കെ.പി. ഉസ്മാൻ, ഗഫൂർ വണ്ടൂർ എന്നിവർ സംസാരിച്ചു. പി.കെ. നാദിർഷ , അബ്ദുല്ലകുട്ടി, നവാബ് എന്ന കുട്ടിക്ക എന്നിവർ നേതൃത്വം നൽകി. യു.എം. ഹുസ്സൈൻ മലപ്പുറം സ്വാഗതവും ഫൈസൽ മക്കരപ്പറമ്പ് നന്ദിയും പറഞ്ഞു. Published: 08 Apr 2026, 09:50 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ജിദ്ദയിൽ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ് കൊട്ടികലാശം സംഘടിപ്പിച്ചു
M
MathrubhumiSource Link
about 1 month ago