ജിദ്ദ: സംസ്ഥാന നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ചരിത്ര വിജയം ഉറപ്പാക്കുന്നതിന് ജിദ്ദയിൽ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി സികെഎ റസാക്ക് മാസ്റ്ററുടെ അധ്യക്ഷതയിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണ യോഗം വേൾഡ് കെഎംസിസി പ്രസിഡണ്ട് കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. To advertise here, ജിദ്ദ കെഎംസിസിയുടെ വിവിധ മേഖലകളിൽ നിന്നുള്ള നേതാക്കളുടെയും പ്രവർത്തകരുടെയും പങ്കാളിത്തത്തോടെ നടന്ന യോഗം, കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും തിരഞ്ഞെടുപ്പിൽ മുൻനിർത്തേണ്ട പ്രധാന വിഷയങ്ങളും വിശദമായി ചർച്ച ചെയ്തു. സംസ്ഥാനത്തിന്റെ സമഗ്ര വികസനവും പ്രവാസി സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങൾക്കും ദീർഘകാല പരിഹാരം ഉറപ്പാക്കാൻ ഐക്യ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിലെത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കെ.പി. മുഹമ്മദ് കുട്ടി ഊന്നിപ്പറഞ്ഞു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി കേരളത്തിലെ ജനജീവിതം കൂടുതൽ ദുസ്സഹമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമായ കടബാധ്യതകളാൽ ദുർബലമായിരിക്കുകയാണെന്നും, ഭരണ സംവിധാനത്തിൽ അഴിമതിയും സ്വജനപക്ഷപാതവും വ്യാപകമായി നിലനിൽക്കുന്നതായും നിയമനങ്ങളിലും വികസന പദ്ധതികളിലും പാർട്ടിപരമായ മുൻഗണനകൾക്കും പിൻവാതിൽ നിയമനങ്ങൾക്കും വഴി തുറന്നതിലൂടെ ഭരണത്തിലെ സുതാര്യത നഷ്ടപ്പെടുകയും സർക്കാരിനോടുള്ള ജനങ്ങളുടെ വിശ്വാസം തകരാൻ ഇടയാകുകയും ചെയ്തതായി അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാറിന്റെ അവസരവാദ രാഷ്ട്രീയ സമീപനത്തിന്റെ ഭാഗമായി വർഗീയ ശക്തികളെ പ്രോത്സാഹിപ്പിക്കുന്ന പ്രവണതകൾ ഉയർന്നുവന്നതായും, ഇതുവഴി സംസ്ഥാനത്തിലെ സാമൂഹ്യ സൗഹൃദ അന്തരീക്ഷം ദുർബലപ്പെടുകയും വർഗീയ വിഭജനങ്ങൾക്ക് ഇടയാകുകയും ചെയ്തതായും സംസ്ഥാനത്തിന് എടുത്തുപറയാവുന്ന വലിയ വികസന നേട്ടങ്ങൾ കൈവരിക്കാൻ നിലവിലെ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും, ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുന്ന ഒരു ഭരണ മാറ്റം അനിവാര്യമാണെന്നും തുടർന്ന് സംസാരിച്ച നേതാക്കൾ കൂട്ടിച്ചേർത്തു. നാസർ വെളിയങ്കോട്, നസീർ വാവക്കുഞ്ഞ്, ഇസ്മയിൽ മുണ്ടക്കുളം, എകെ ബാവ, നാസർ മച്ചിങ്ങൽ, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, നാണി ഇസ്ഹാഖ്, സക്കരിയ ആറളം കണ്ണൂർ, നസീർ പെരുമ്പല കാസർകോട്, സെയ്തലവി രാമനാട്ടുകര, മുഹമ്മദ് കെ കെ, മനാഫ് മണ്ണാർക്കാട്, കെഎസ് റസാക്ക് കോട്ടയം, സമീർ ആലപ്പുഴ, നൗഫൽ ഉള്ളാടൻ, മുഹമ്മദ് പെരുമ്പിലായി, ശിഹാബ് കണ്ണമംഗലം, മുഹമ്മദലി മുസ്ലിയാർ പെരിന്തൽമണ്ണ, അബൂട്ടി നിലമ്പൂർ, ജാഫർ വെന്നിയൂർ, അയ്യൂബ് മറയൂർ, ബക്കർ കിഴിശ്ശേരി, സലാഹു വാളക്കുട, സമീർ തൃക്കലങ്ങോട്, അബ്ദുൽ ഖാദർ ചെങ്കള ഉൾപ്പെടെ നിരവധി പേർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. നിലവിലെ കേരളത്തിലെ അനുകൂല രാഷ്ട്രീയ സാഹചര്യം പ്രയോജനപ്പെടുത്തി പ്രവാസി സമൂഹം കൂടുതൽ സജീവമായി പ്രചാരണ രംഗത്ത് ഇടപെടേണ്ടതുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു. ജിദ്ദയിൽനിന്ന് ശക്തമായ പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് ഈ സന്ദേശം സമൂഹത്തിലെ എല്ലാ തലങ്ങളിലേക്കും എത്തിക്കേണ്ടതുണ്ടെന്നും നേതാക്കൾ ആഹ്വാനം ചെയ്തു. ജിദ്ദയിൽ താമസിക്കുന്ന എല്ലാ കെഎംസിസി പ്രവർത്തകരും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകണമെന്നും, പ്രവാസികളുടെ പിന്തുണ കേരളത്തിന്റെ രാഷ്ട്രീയ ഭാവി നിർണയിക്കുന്നതിൽ നിർണായകമാണെന്നും യോഗത്തിൽ വിലയിരുത്തി. ഇസ്ഹാഖ് പൂണ്ടോളി ടിപി സിറാജ് കണ്ണവം അലി പാങ്ങാട്ട്, സീതി കൊളക്കാടൻ, ആബിദ് പട്ടാമ്പി മുസ്തഫ ആനക്കയം എന്നിവർ നേതൃത്വം നൽകി. വിപി മുസ്തഫ സ്വാഗതവും ജലാൽ തേഞ്ഞിപ്പലം നന്ദിയും പറഞ്ഞു. Content Highlights: Jeddah KMCC initiated election campaign activities for the upcoming Kerala Assembly elections., Emphasis on the necessity of UDF returning to power for state development and NRI welfare., Criticism of the current government regarding corruption, financial crisis, and communal polarization., Call for active participation of NRIs in shaping Kerala's political future. Published: 25 Mar 2026, 11:25 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ജിദ്ദയിൽ കെഎംസിസിയുടെ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം
M
MathrubhumiSource Link
about 2 months ago