ജിദ്ദയിൽ കേരള നിയമസഭ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ച് സൗത്ത് സോൺ കെ എം സി സി

ജിദ്ദയിൽ കേരള നിയമസഭ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ച് സൗത്ത് സോൺ കെ എം സി സി

M
MathrubhumiSource Link
ജിദ്ദ: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയം മതനിരപേക്ഷതയ്ക്കും വികസനത്തിനും അനിവാര്യമാണെന്ന് കെഎംസിസി സൗത്ത് സോൺ ജിദ്ദയിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൺവെൻഷൻ അഭിപ്രായപ്പെട്ടു. പ്രവാസി സൗഹൃദമായ ഒരു കേരളം കെട്ടിപ്പടുക്കുന്നതിനായി യുഡിഎഫിനെ മികച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് കൺവെൻഷൻ അഭ്യർഥിച്ചു. To advertise here, കഴിഞ്ഞ പത്തുവർഷത്തെ ഇടതുപക്ഷ ഭരണത്തിൽ സംസ്ഥാനത്തുണ്ടായ സ്വജനപക്ഷപാതം, വർധിച്ചുവരുന്ന കടബാധ്യത, സാമൂഹ്യ ജീർണതകൾ, പുരോഗമന പദ്ധതികളുടെ അഭാവം എന്നിവയെ കൺവെൻഷൻ വിമർശിച്ചു. ജനങ്ങളോടുള്ള സർക്കാരിന്റെ ധാർഷ്ട്യം നിറഞ്ഞ നിലപാടുകൾക്കെതിരെ കേരളീയ ജനത ഈ തെരഞ്ഞെടുപ്പിൽ ശക്തമായി പ്രതികരിക്കുമെന്നും യോഗം വിലയിരുത്തി. കെഎംസിസി സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറി നാസർ എടവനക്കാട് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സൗത്ത് സോൺ പ്രസിഡണ്ട് അനസ് അരിമ്പാശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ചെയർമാൻ നസീർ വാവാക്കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി. ശിഹാബ് താമരക്കുളം, ഷറഫുദ്ധീൻ ബാഖവി ചുങ്കപ്പാറ, സെയ്തു മുഹമ്മദ് കാഞ്ഞിരപ്പള്ളി, നാസാറുദ്ധീൻ കൊല്ലം, മുഹമ്മദ് ഫൈസൽ, നദീർ പാനൂർ, സമീർ ആലപ്പുഴ, ഉവൈസ് തൃക്കുന്നപ്പുഴ, റസാഖ് കാഞ്ഞിരപ്പള്ളി, നൗഷാദ് മുഹമ്മദ് സാലി തൃക്കുന്നപ്പുഴ എന്നിവർ ചടങ്ങിൽ സംസാരിച്ചു. സൗത്ത് സോൺ ജനറൽ സെക്രട്ടറി നാസർ കായംകുളം സ്വാഗതവും സമീർ സക്കരിയാ ബസാർ നന്ദിയും രേഖപ്പെടുത്തി. Content Highlights: KMCC South Zone Jeddah supports UDF for secularism and development., Criticism of the current government's performance over the last decade., Call for a pro-expatriate governance model in Kerala., Strong emphasis on ending alleged corruption and social decay. Published: 29 Mar 2026, 01:25 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ജിദ്ദയിൽ കേരള നിയമസഭ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ച് സൗ… | Boolokam