ജിദ്ദ: തിരൂർ മണ്ഡലം കെഎംസിസി തിരഞ്ഞെടുപ്പ് കൺവെൻഷൻ ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി ഓഫീസിൽ സംഘടിപ്പിച്ചു. ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് സി.എം. ഇസ്മായിൽ മുണ്ടുപറമ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. തിരൂർ മണ്ഡലം കെഎംസിസി പ്രസിഡന്റ് എം.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഷ്റഫ് കുഞ്ഞി തങ്ങൾ സ്വാഗതം ആശംസിച്ചു. To advertise here, ജില്ലാ ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് അഷ്റഫ് മുല്ലപ്പള്ളി, ജില്ലാ സെക്രട്ടറി മുഹമ്മദ് യാസിദ് എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി. ചെയർമാൻ സയ്യിദ് ജലീൽ തങ്ങൾ, ഓർഗനൈസിങ് സെക്രട്ടറി റിഷാദ് എം., അലി അക്ബർ കെ.കെ., അബ്ദുൽ നാസർ എൻ., പ്രവർത്തകരായ മുഹമ്മദ് യാസീൻ, അബ്ദു റഹീം കെ., അഷ്റഫ് സി.ടി. എന്നിവർ ചർച്ചകളിൽ പങ്കെടുത്തു. ട്രഷറർ അൻവർ കെ നന്ദി രേഖപ്പെടുത്തി. പരിപാടിയിൽ ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി സെക്രട്ടറി യാസിദിന്റെ പിതാവും മുൻ കെഎംസിസി നേതാവുമായ എ.പി. കുഞ്ഞാവു ഹാജിയെ ആദരിച്ചു. കൂടാതെ, യു.ഡി.എഫ് സ്ഥാനാർത്ഥി കുറുക്കോളി മൊയ്ദീൻ സാഹിബിന് വോട്ട് ചെയ്യുന്നതിനായി നാട്ടിലേക്ക് പോകുന്ന അദ്ദേഹത്തിന് യാത്രയയപ്പും നൽകി. Published: 08 Apr 2026, 09:55 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ജിദ്ദയിൽ തിരൂർ മണ്ഡലം കെഎംസിസി തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു
M
MathrubhumiSource Link
about 1 month ago