ജിദ്ദ: തിരഞ്ഞെടുപ്പിന് മുന്നോടിയായി ജിദ്ദയിൽ ഫിറ്റ് സംഘടിപ്പിച്ച രാഷ്ട്രീയ സംവാദം ശ്രദ്ധേയമായി. ജിദ്ദയിലെ വിവിധ രാഷ്ട്രീയ സംഘടനാ നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു. ‘പതിനാറാം കേരള നിയമസഭ: പ്രതീക്ഷകളും പ്രത്യാശകളും’ എന്ന വിഷയത്തിലായിരുന്നു ചർച്ച. To advertise here, കഴിഞ്ഞ പത്ത് വർഷത്തെ പിണറായി വിജയൻ സർക്കാരിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുന്ന തരത്തിലായിരുന്നു സംവാദം. പങ്കെടുത്തവർക്ക് വിവിധ നേതാക്കളോട് നേരിട്ട് ചോദ്യങ്ങൾ ചോദിക്കാനും അവസരം ലഭിച്ചു. നാട്ടിലെ തിരഞ്ഞെടുപ്പ് ചൂടിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ആരോഗ്യകരമായ ചർച്ചയായിരുന്നു പരിപാടിയുടെ പ്രത്യേകത. സി. കെ. റസാഖ് മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. ഇസ്‌ഹാഖ് പൂണ്ടോളി വിഷയാവതരണം നടത്തി. ഹക്കീം പാറക്കൽ (ഒഐസിസി), ഷിബു തിരുവനന്തപുരം (നവോദയ), ബഷീർ ചുള്ളിയൻ (പ്രവാസി വെൽഫെയർ), കബീർ കൊണ്ടോട്ടി (പൗരാവലി) എന്നിവർ ചർച്ചയിൽ പങ്കെടുത്തു. അബു കട്ടുപ്പാറ മോഡറേറ്ററായി പ്രവർത്തിച്ചു. നൗഫൽ ഉള്ളാടൻ സമാപന പ്രസംഗം നടത്തി. ജാഫർ വെന്നിയൂർ സ്വാഗതവും നാസർ മമ്പുറം നന്ദിയും അറിയിച്ചു. അഫ്‌സൽ നാറാണത്ത്, മുസ്തഫ മാസ്റ്റർ, ജംഷീർ കെ.വി. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. Published: 06 Apr 2026, 11:22 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

ജിദ്ദയിൽ രാഷ്ട്രീയ സംവാദം സംഘടിപ്പിച്ച് 'ഫിറ്റ്'
M
MathrubhumiSource Link
about 1 month ago